കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സ്വദേശികളായ പ്രവാസികൾ ചേർന്ന് തയ്യാറാക്കിയ -കടം- എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. കടം വാങ്ങിയരുടെയും കൊടുത്തവരുടെയും ഇടയില നിന്നവരുടെ മാനസിക സംഘർഷം പ്രമേയമാക്കിയ ഈ ഹ്രസ്വ ചിത്രം ചിത്രീകരിച്ചിരിക്കുന്നത് റിയാദ് നഗരത്തിലും പരിസര പ്രദേശങ്ങളിലുമാണ് നഗരത്തിലാണ്.
മൊബൈൽ ഫോണിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പ്രധാന കഥാപാത്രം ഫൈസലിനെ അവതരിപ്പിച്ചത് ഷംനാദ് കരുനാഗപ്പള്ളി ആണ്.
സൗദിയിലെ മലയാളികളുടെ പ്രവാസത്തിനിടയിലെ വിവിധ മുഹൂർത്തങ്ങളിലൂടെയാണ് കടം പറയുന്ന കഥ വികസിക്കുന്നത്. പണം കടം വാങ്ങിയ ആൾ മടക്കി നല്കാൻ അവധി ചോദിക്കുന്നു. അവധി കഴിയുന്നതോടെ ഫോണിലും കിട്ടാതായി. ഇതോടെ സുഹൃത്തിന് സഹായം ചെയ്യാൻ ഇടനിലക്കാരനായ ഫൈസൽ എന്ന കഥാപാത്രം കടുത്ത ഡിപ്രഷന് ഇരയാകുന്നത് ഉൾപ്പെടെ പ്രവാസത്തിലെ യാഥാർത്ഥ്യങ്ങളാണ് ചിത്രം പങ്കുവെക്കുന്നത്.
റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഷിഹാബ് കൊട്ടുകാട്, മജീദ് ചിങ്ങോലി, നിസാര്‍ പള്ളിക്കശ്ശേരില്‍, സാദിഖ്, മജീദ് മൈത്രി, സുരേഷ് ശങ്കര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, അബ്ബാസ് വി കെ കെ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.
പുതുമുഖങ്ങളെ അണിനിരത്തി മാഗ്‌നം ഓപസ് മീഡിയയുടെ ബാനറില്‍ നിര്മിച്ച ചിത്രത്തിന്റെ രചന, സംവിധാനം, നിർമ്മാണം, എഡിറ്റിംഗ് എന്നിവ ഷംനാദ് കരുനാഗപ്പള്ളി നിര്‍വഹിച്ചിരിക്കുന്നത്.
മൊബൈൽ ഫോണ്‍ ക്യാമറ മുഹമ്മദ് ഷെഫീഖ്, ഷംനാദ് കരുനാഗപ്പള്ളി, സാദിഖ്, നിസാര്‍ പള്ളിക്കശേരില്‍, ഷമീര്‍ ബാബു തുടങ്ങിയവര്‍ ചേര്‍ന്നാണ് ചെയ്തത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തത് ഷാനുഹാന്‍ ഷാ റൈക്കര്‍ ആണ്.