കരുനാഗപ്പള്ളി വെറ്റമുക്കിൽ വാഹനാപകടം…. 4 മത്സ്യ തൊഴിലാളികൾ മരിച്ചു….

കരുനാഗപ്പള്ളി : പന്മന വെറ്റമുക്കിൽ ഇൻസുലേറ്റഡ് വാൻ കാറിൽ തട്ടി നിയന്ത്രണം വിട്ട് മിനി ബസിലിടിച്ചു 4 മത്സ്യ തൊഴിലാളികൾ മരിച്ചു. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു.

തമിഴ്നാട് – തിരുവനന്തപുരം അതിർത്തിയായ പുല്ലുവിള കൊച്ചു പളളി കരുണാംബരൻ, പുല്ലുവിള ബർകുമൻ, തമിഴ്നാട് സ്വദേശി ബിജു, വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ 2 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.16 പേർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

തമിഴ്നാട്ടിൽ നിന്നും കോഴിക്കോട് ബേപ്പൂരിലേക്ക് മത്സ്യത്തൊഴിലാളികളുമായി പോകുകയായിരുന്നു മിനി ബസ്. കൊല്ലത്തേക്ക് പോകുകയായിരുന്ന ഇൻസുലേറ്റഡ് വാൻ കാറിലും മരത്തിലും തട്ടി മിനി ബസിലേക്ക്‌ ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാരും, പൊലീസും, അഗ്നിശമന സേനയും ആണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !