കരുനാഗപ്പള്ളി മോഡൽ സ്ക്കൂളിലെ കുട്ടിപ്പോലീസ് സംഘം…. ഹരിത ഭൂമി പദ്ധതിയുമായി…

കരുനാഗപ്പള്ളി : ഭൂമിയെ ഹരിതാഭമാക്കാൻ ഹരിതഭൂമി പദ്ധതിയുമായി കുട്ടിപ്പോലീസ് സംഘം. സംസ്ഥാനത്താകമാനം ഒരു ലക്ഷം ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. ഗവ.ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ സ്കൂൾ തല ഉദ്ഘാടനം നടന്നു.

കരുനാഗപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ എസ് മഞ്ജുലാൽ ഫലവൃക്ഷതൈ നട്ട് പരിയാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം കെ അഷ്റഫ് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ജെ ക്ലാരറ്റ് സ്വാഗതം പറഞ്ഞു. എസ്.എം.സി ചെയർമാൻ രഞ്ജിത്ത്, സ്റ്റാഫ് സെക്രട്ടറി സോപാനം ശ്രീകുമാർ, ജയകുമാർ, രമ്യാരാജേഷ്, സി.പി.ഒ. ജി.ശ്രീലത തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !