സ്ക്കൂളിൽ നിന്നും ഡൽഹിയിലേക്ക്…. എക്സ്പ്ലോറിങ്ങ് ഇന്ത്യ 2019 ലേക്ക് തെരഞ്ഞെടുത്ത….

കരുനാഗപ്പള്ളി : ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ എക്സ്പ്ലോറിങ്ങ് ഇന്ത്യ ദേശീയക്യാബിന് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്ന് തെരഞ്ഞെടുത്ത റെയ്സ നവാസിനും ഹുദ ജാസ്മിനും അദ്ധ്യാപക രക്ഷാകർത്യ സമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദനം നൽകി.

യോഗം തഹസിൽദാർ എൻ സജീത ബീഗം ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് അനിൽ അർ പാലവിള അധ്യക്ഷനായി. പ്രിൻസിപ്പൽ കെ ബി ഉൻമേഷ് സ്വാഗതവും ഷാജഹാൻ രാജധാനി നന്ദിയും പറഞ്ഞു. മേരി ടി അലക്സ് , സീനനവാസ്, ഹുദ ജാസ്മിൻ, റെയ്സ നവാസ് ,ഷിഹാബ് എസ് പൈനുംമൂട് എന്നിവർ സംസാരിച്ചു.

ജില്ലയിലെ ഏഴ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടത്തിയ ക്യാമ്പിൽ നിന്നും തുടർന്ന് നടന്ന ജില്ലാതല ക്യാമ്പിൽ നിന്നുമായി 8 പേരെ തെരഞ്ഞെടുത്തു. സംസ്ഥാനത്ത് ആകമാനം 120 വിദ്യാർത്ഥികളെയാണ് ഡൽഹി യാത്രക്ക് തെരഞ്ഞെടുത്തത്. ഇതിൽ രാഷ്ട്രപതി ഭവൻ സന്ദർശനം ഉൽപ്പെടെയുള്ള പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !