കരുനാഗപ്പള്ളി : കരനെൽ കൃഷി വ്യാപന സമിതിയുടെ നേതൃത്വത്തിൽ കുലശേഖരപുരത്ത് നെൽകൃഷി വ്യാപകമാകുന്നു.
കുലശേഖരപുരം കൃഷിഭവന്റെയും കൃഷി ഓഫീസർ വി. ആർ ബീനീഷിന്റെയും നിർദ്ദേശാനുസരണം കരനെൽകൃഷി വ്യാപനസമിതിയുടെ നേതൃത്വത്തിൽ കുലശേഖരപുരം 4 -ാം വാർഡിലെ അയ്യപ്പൻപിള്ളയുടെ ഒരേക്കറോളം സ്ഥലത്ത് പൂർണ്ണമായും ജൈവ മാർഗ്ഗത്തിൽ ചെയ്ത നൂറുമേനി വിളവുള്ള നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഉഷ, കാർഷിക വികസന സമിതി അംഗം രവീന്ദ്രൻപിള്ള കരനെൽകൃഷി വ്യാപന സമിതി പ്രസിഡന്റ് പത്മനാഭപിള്ള, സെക്രട്ടറി ആർ മുരളിധരൻ പിള്ള എന്നിവർ പങ്കെടുത്തു.