കരുനാഗപ്പള്ളിയിൽ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം….

കരുനാഗപ്പള്ളി : ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 35-ാം കൊല്ലം ജില്ലാ സമ്മേളനത്തിന് കരുനാഗപ്പള്ളിയിൽ തുടക്കമായി. പ്രകടനം, പൊതുസമ്മേളനം, ട്രേഡ് ഫെയർ, ഫോട്ടോഗ്രാഫി, വീഡിയോ ഗ്രാഫി മത്സരം, ആദരവ് തുടങ്ങിയ പരിപാടികളോടുകൂടിയാണ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനം കരുനാഗപ്പള്ളി നഗരസഭ ചെയർപേഴ്സൺ എം ശോഭന ഉദ്ഘാടനം ചെയ്തു.

കരുനാഗപ്പള്ളി വന്ദന ആഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് സുഗതൻ ഗമനം പതാക ഉയർത്തിയതോടു കൂടിയാണ് സമ്മേളനത്തിന് തുടക്കമായത്. സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഗ്രേയ്സ് മുഖ്യ പ്രഭാഷണം നടത്തി.

വിദ്യാഭ്യാസ അവാർഡ് വിതരണം കരുനാഗപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ ഒ. മഞ്ചുലാൽ നിർവ്വഹിച്ചു. ഉന്നത വിദ്യാഭ്യാസ അവാർഡ് സംസ്ഥാന ട്രഷറർ മോനിച്ചൻ തണ്ണിത്തോടും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ സംസ്ഥാന സെക്രട്ടറി സന്തോഷ് ഫോട്ടോ വേൾഡും, ഫോട്ടോഗ്രാഫി, വീഡിയോ ഗ്രാഫി മത്സര വിജയികളെ സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഗ്രേയ്സും ആദരിച്ചു.
മുതിർന്ന അംഗങ്ങളെ സംസ്ഥാന സെക്രട്ടറി അനിൽ എ.വണ്ണും, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം. വിജയനും ആദരിച്ചു.
ഫോട്ടോ എക്സിബിഷന്റെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം കെ. അശോകനും, ട്രേഡ് ഫെയറിന്റെ ഉദ്ഘാടനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം വിജയനും നിർവ്വഹിച്ചു.

വൈകിട്ട് നടന്ന സാംസ്ക്കാരിക സമ്മേളനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മൻസൂർ, ജലീൽ പുനലൂർ, വിൽസൺ ആന്റണി, ജോയി ഉമ്മന്നൂർ, പി. രാജശേഖരൻ നായർ, സുരേന്ദ്രൻ വള്ളിക്കാവ്, ഇ.എ. ഖാദർ തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ബുധനാഴ്ച ഐ.എം.എ ഹാളിൽ നടക്കും. രാവിലെ 10ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഗ്രെയ്സ് ഉദ്ഘാടനം ചെയ്യും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !