കരുനാഗപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിലേക്ക് സ്വാഗതം…. ചെറിയഴീക്കൽ….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഉപജില്ലാ കലോത്സവത്തിന് തിങ്കളാഴ്ച ചെറിയഴീക്കൽ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമാകും. ഉപജില്ലയിലെ 72 സ്കൂളുകളിൽ നിന്നായി നൂറോളം ഇനങ്ങളിൽ 3250 ലധികം കുട്ടികൾ പങ്കെടുക്കും.

ചെറിയഴീക്കൽ ഗവ.വി. എച്ച്.എസ്.എസ്. കൂടാതെ ശങ്കരനാരായണാ ഓഡിറ്റോറിയം, കെ.വി.കെ.വി.എം. യു.പി.എസ്, ഗവ. എൽ.പി.എസ്. ചെറിയഴീക്കൽ, വിജ്ഞാന സന്ദായിനി ഗ്രന്ഥശാല, കരയോഗം ഹാൾ എന്നിവിടങ്ങളിൽ തയ്യാറാക്കിയ വേദികളിലായാണ് മത്സരങ്ങൾ നടക്കുക.



തിങ്കളാഴ്ച രാവിലെ 9 ന് ആർ. രാമചന്ദ്രൻ എം.എൽ.എ. കലോത്സവം ഉദ്ഘാടനം ചെയ്യും. സിനിമാ സീരിയൽ താരം രാജേഷ് ഭദ്രദീപം തെളിയിക്കും. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സെലീന അധ്യക്ഷയാകും.14 ന് വൈകിട്ട് 4ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി. സഞ്ജീവ് അധ്യക്ഷനാകും. ചലച്ചിത്ര സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ സമ്മാനദാനം നിർവ്വഹിക്കും.

മത്സരാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് 4 ദിവസവും ഭക്ഷണം നൽകുന്നതിനുൾപ്പടെ പ്രധാന വേദിസ്ഥിതി ചെയ്യുന്ന ചെറിയഴീക്കൽ ഗവ. വി.എച്ച്.എസ്.എസിൽ തന്നെ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ എ.ഇ.ഒ. ടി. രാജു, സംഘാടക സമിതി ജനറൽ കൺവീനർ വി. പ്രകാശ്, എൽ.കെ. ദാസൻ, ആർ. നവാസ്, വി. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.



സാംസ്ക്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഉപജില്ലാ കലോൽസവം വിളംബര ഘോഷയാത്ര കൊച്ചോച്ചിറയിൽ നിന്നും 2019 നവംബർ 11-ാം തിയതി രാവിലെ 8 മണിക്ക് ആരംഭിക്കും. ഉപജില്ലാ കലോത്സവം വർണാഭമാക്കുവാൻ ആത്മവിദ്യാലയം 2008-09 SSLC ബാച്ച് ഉൾപ്പെടെ ചെറിയഴീക്കലെ സോഷ്യൽ മീഡിയ കൂട്ടായ്മയും സജീവമായി രംഗത്തുണ്ട്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !