നബിദിനാഘോഷ നിറവിൽ കരുനാഗപ്പള്ളി….

കരുനാഗപ്പള്ളി : നബിദിനാഘോഷ നിറവിൽ കരുനാഗപ്പള്ളിയിലെ പള്ളികൾ. സന്ധ്യയായപ്പോൾ കരുനാഗപ്പള്ളിയിലെ എല്ലാ പള്ളികളും വളരെ വർണ്ണാഭമായി ഒരുങ്ങി നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. (5 പള്ളികളുടെ ചിത്രങ്ങൾ ഈ പേജിൽ കാണാം)

പ്രവാചാകന്റെ 1494-ാം മത് ജന്മദിനമായ നബിദിനാഘോഷത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിലെ മുപ്പത്തിയാറ് മഹലുകളെ കോർത്തിണക്കി ഞായറാഴ്ച വൈകിട്ട് 4.30 ന് കരുനാഗപ്പള്ളി ജുമാ മസ്ജിദിനു മുൻവശമുള്ള മുസ്ലിം എൽ.പി.എസ്. സ്കൂൾ അങ്കണത്തിൽ നിന്നും നബിദിന റാലി ആരംഭിക്കും.നാഷണൽ ഹൈവേയുടെ കിഴക്കു ഭാഗത്തായി രണ്ട് വരികളിലായി ഓരോ മഹലുകളും അവരുടെ ബാനറുകൾക്ക് പിന്നിൽ പള്ളി ഇമാമുമാരും മഹല്ലു ഭാരവാഹികളും മദ്രസ്സാ അദ്ധ്യാപകരും അംഗങ്ങളും യുവജന സംഘടനകളും ദഫ്മുട്ടിന്റെയും കോൽകളിയുടെയും അകമ്പടിയിൽ റാലിയിൽ അണിനിരിക്കും. റാലി വന്ദന ഓഡിറ്റോറിയത്തിൽ സമാപിക്കുമ്പോൾ ചേരുന്ന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്യും. എ.എം. ആരിഫ് എം.പി. മുഖ്യ അതിഥിയാവും.നബിദിന സന്ദേശം തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നൽകും. എം.എൽ.എമാരായ ആർ രാമചന്ദ്രൻ, എൻ. വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ തുടങ്ങി രാഷ്ട്രിയ സാമൂഹിക നേതാക്കൾ സംബന്ധിക്കും.കാര്യപരിപാടികൾ അറിയിച്ചു കൊണ്ട് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ യുണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി, അഡ്വ. കെ.എ. ജവാദ്, അഡ്വ. എം. ഇബ്രാഹിംകുട്ടി, അബ്ദുൽവാഹിദ് കുരുടന്റയ്യത്ത്, ഖലിലൂദ്ദീൻ പൂയപ്പള്ളിൽ, റൗഫ് കോട്ടക്കര, ടൗൺ പള്ളി ഇമാം മുഹമ്മദ് ഷാഹിദ് അൽ ഖാസിമി എന്നിവർ പങ്കെടുത്തു.നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !