കോട്ടയിൽ രാജു കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭാ ചെയർമാനായി കോട്ടയിൽ രാജുവിനെ തീരുമാനിച്ചു. നമ്പരുവികാല, കോട്ടയിൽ വീട്ടിൽ കർഷക തൊഴിലാളിയായ ഭാസ്കരൻ്റെയും കശുവണ്ടി തൊഴിലാളിയായ ജാനമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ മകനാണ്.

കൊല്ലം എസ്.എൻ. കോളേജിൽ നിന്നും പ്രീഡിഗ്രി പഠനവും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും കരസ്ഥമാക്കി. എസ്.എഫ്.ഐ. യിലൂടെ സംഘടനാ പ്രവർത്തനം ആരംഭിച്ചു. എസ്.എഫ്.ഐ. കരുനാഗപ്പള്ളി ഏരിയാ ജോയിൻ്റ് സെക്രട്ടറി ഡി.വൈ.എഫ്.ഐ. ഏരിയാ ജോയിൻ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സി.പി.ഐ. എം. കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റി അംഗം.

നിർമ്മാണ തൊഴിലാളി യൂണിയൻ മേഖലാ പ്രസിഡൻ്റ്, സ്വാന്ത്വന പരിചരണ രംഗത്ത് ശ്രദ്ധേയമായ ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻ്റ് പാലിയേറ്റീവ് കെയർ സെക്രട്ടറി, കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ പിടിഎ പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

കോവിഡ് കാലത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ ഏറ്റെടുത്തു. പതിനഞ്ചോളം കോവിഡ് രോഗികളെ സംസ്കരിക്കുന്നതിന് നേതൃത്വം നൽകി. മികച്ച കർഷകൻ കൂടിയായ രാജു നാലര ഏക്കറോളം സ്ഥലത്ത് മത്സ്യം ഉൾപ്പടെയുള്ള വൈവിധ്യമുള്ള കൃഷിക്കും നേതൃത്വം നൽകുന്നു. മികച്ച കർഷകനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. പ്രഥമ കരുനാഗപ്പള്ളി നഗരസഭയിലെ പ്രതിപക്ഷ പാർലമെൻ്ററി പാർട്ടി ലീഡറായിരുന്ന ഇദ്ദേഹം ഇത്തവണ നമ്പരുവികാല ആറാം ഡിവിഷനെ പ്രതിനിധീകരിച്ചാണ് നഗരസഭാ കൗൺസിലിലെത്തിയത്. കരുനാഗപ്പള്ളി സർവീസ് ബാങ്ക് ജീവനക്കാരി റാണിയാണ് ഭാര്യ. ഭാഗ്യ, ഭഗത് എന്നിവർ മക്കളാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !