പുൽക്കാടുകൾ ചെത്തിവൃത്തിയാക്കി ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷൻ….

കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്തിലെ ചെറിയഴീക്കൽ കല്ലുമൂട്ടിൽകടവ് പാലത്തിലെ പടിഞ്ഞാറ് ഭാഗത്തെ പുൽക്കാടുകൾ ചെത്തി വൃത്തിയാക്കി ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷൻ (സി.എഫ്.എ.). ഒരാൾ പൊക്കത്തിലായിരുന്നു പുല്ലുകൾ വളർന്നു നിന്നിരുന്നത്.


ചെറിയഴീക്കൽ തുറയെ കരുനാഗപ്പള്ളി ടൗണുമായി ബന്ധിപ്പിക്കുന്ന പാലത്തിലൂടെ ദിനം പ്രതി കടന്നു പോകുന്ന അനേകം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും
ചെറിയഴീക്കൽ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്കും വളരെ ബുദ്ധിമുട്ടായിരുന്നു പുൽക്കാടുകൾ. ഇഴജന്തുക്കളുടെ ശല്യവും പുൽക്കാടിന്റെ മറവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുകയും അത് ഭക്ഷിക്കാൻ വരുന്ന തെരുവുനായ്കളും നാട്ടുകാർക്കു വലിയ തലവേദയായിരുന്നു സൃഷ്ടിച്ചിരുന്നത്. പുൽക്കാടുകൾ വെട്ടി വൃത്തിയാക്കിയതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !