കരുനാഗപ്പള്ളി നഗരസഭ 20 ലക്ഷം രൂപ കൈമാറി….

കരുനാഗപ്പള്ളി : എല്ലാവർക്കും സൗജന്യമായി വാക്സിൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദുരിതാശ്വാസ നിധിയിലേക്ക് കരുനാഗപ്പള്ളി നഗരസഭ 20 ലക്ഷം രൂപ കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എ. അബ്ദുൽനാസറിന് കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ചെക്ക് കൈമാറി.

വൈസ് ചെയർ പേഴ്സൺ സുനിമോൾ, സ്ഥിരം സമിതി അധ്യക്ഷരായ എം. ശോഭന, ഡോ. പി മീന, എൻ.ശ്രീലത, ഇന്ദുലേഖ, പടിപ്പുര ലത്തീഫ്, നഗരസഭാ കൗൺസിലർ റെജി കരുനാഗപ്പള്ളി, സൂപ്രണ്ട് മനോജ്കുമാർ, അസിസ്റ്റൻറ് എൻജിനീയർ സിയാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !