മനോജ് അഴീക്കലിന് അഭിനന്ദനങ്ങൾ…. ബാലസാഹിത്യ അക്കാദമിയുടെ….

കരുനാഗപ്പള്ളി : ബാലസാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം മനോജ് അഴീക്കലിന്. -അച്ചുവിന്റെ ആമകുഞ്ഞുങ്ങൾ – എന്ന കൃതിക്കാണ് അഴീക്കൽ പുത്തൻ പറമ്പിൽ മനോജ് അർഹനായത്.
പ്രസിദ്ധ എഴുത്തുകാരൻ വൈശാഖൻ
2021 മെയ് 15 ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ മനോജിന് പുരസ്കാരം നൽകും.

ബാല്യകൗതുകങ്ങളെ ഉണർത്തുകയും അവരെ വായിക്കാൻ പ്രേരിപ്പിക്കുന്നതുമായ ഒരു ബാലസാഹിത്യ കൃതിയാണ് മനോജ്‌ അഴീക്കൽ രചിച്ച അച്ചുവിന്റെ ആമക്കുഞ്ഞുങ്ങൾ. ഒരു ബാലസാഹിത്യ കൃതിയുടെ കേവലമായ ആസ്വാദനത്തിനപ്പുറം പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ലളിതമായി കുട്ടികൾക്ക് മനസിലാകുന്നുവെന്നതാണ് ഈ കൃതിയുടെ പ്രസക്തി. 2019 മാർച്ചിലായിരുന്നു അച്ചുവിന്റെ ആമ കുഞ്ഞുങ്ങൾ ബാലസാഹിത്യ കൃതി എന്ന പ്രകാശനം ചെയ്തത്. ​


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !