ഗജവീരന്റെ കണ്ണിന്റെ കാഴ്ച മങ്ങുന്ന ചികിത്സയ്ക്ക് മരുന്ന് അമേരിക്കയിൽ നിന്ന്….

കരുനാഗപ്പള്ളി : ഗജവീരന്റെ കണ്ണിന്റെ കാഴ്ച മങ്ങുന്ന ചികിത്സയ്ക്ക് മരുന്ന് അമേരിക്കയിൽ നിന്ന്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കരുനാഗപ്പളളി സബ് ഗ്രൂപ്പിൽപ്പെട്ട
ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലെ
രണ്ട് ഗജവീരന്മാരിൽ ഒരാളായ സജയന്റെ
കണ്ണിന്റെ ചികിത്സക്കായുള്ള തുള്ളി മരുന്നാണ് അമേരിക്കയിൽ നിന്ന് എത്തുന്നത്.

വിദഗ്ധ പരിശോധനയിലാണ് ആനയുടെ
കാഴ്ച മങ്ങുന്ന രോഗം കണ്ടെത്തിയത്. പല മരുന്നുകളും പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. ഡോക്ടർമാർ നിർദേശിച്ച മരുന്ന് സംഘടിപ്പിക്കാൻ പ്രദേശത്ത ആന പ്രേമികളും ഭക്തരും നടത്തിയ ശ്രമങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചരിച്ചതിനെ തുടർന്ന് അമരിക്കയിൽ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി കാപ്പന സ്വദേശി മരുന്ന് എത്തിച്ച് നൽകാമെന്ന് അറിയിച്ചു.

ചികിത്സ ആരംഭിക്കാനുള്ള എല്ലാ നീക്കങ്ങളും ഇപ്പോൾ പൂർത്തിയായി. ശബരിമല ഉൾപ്പടെ തിരുവിതാംകൂറിലെ മിക്ക ക്ഷേത്രങ്ങളിലും ദേവീദേവന്മാരുടെ തിടമ്പ് ഏറ്റിയിട്ടുള്ള സജയന്റെ കണ്ണിന് കാഴ്ച മങ്ങുന്നതായ വിവരം ആന പ്രേമികളെയും ഭക്തരെയും വിഷമത്തിലാക്കിയിരുന്നു. ഏറെ നാളുകൾക്കു മുമ്പ് പാപ്പാന്മാരുടെ അടിയേറ്റ് ആനയുടെ വലത്തെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !