ചികിത്സാ സഹായവും അവാർഡുകളും വിതരണം ചെയ്തു….

കരുനാഗപ്പള്ളി : കോഴിക്കോട് ശ്രീനാരായണ ഗുരുസേവാ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീ നാരായണ ഗുരു മഹാ സമാധി ദിനാചരണം വിവിധ പരിപാടികളാടെ നടന്നു. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, പ്രഭാഷണം, ചികിത്സ ധനസഹായ വിതരണം, അരി വിതരണം, വിദ്യാഭ്യാസധന സഹായ വിതരണം, വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം, പോഷക ആഹാര കിറ്റ് വിതരണം എന്നീ പരിപാടികൾ നടന്നു.

വിവിധസഹായ വിതരണങ്ങളുടെ ഉദ്ഘാടനം നാസർ പോച്ചയിൽ നിർവഹിച്ചു.
ചികിത്സ ധനസഹായ വിതരണം കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻകോട്ടയിൽ രാജു നിർവഹിച്ചു. വി പ്രകാശ് അധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡ് വിതരണം നഗരസഭാ കൗൺസിലർ നിഷ പ്രദീപ്, മുനമ്പത്ത്.ശിഹാബ് എന്നിവർ നിർവഹിച്ചു.പോഷക ആഹാര കിറ്റ് വിതരണം കൗൺസിലർ സഫിയത്ത് ബീവിയും
വിദ്യാഭ്യാസധന സഹായ വിതരണം പ്രമോദ് ഓണിയാട്ടും നിർവഹിച്ചു. കെ. ശിവകുമാർ, ശശികുമാർ, ടി. കെ സദാശിവൻ, തയ്യിൽ തുളസി, പി. സുധാകരൻ എന്നിവർ സംസാരിച്ചു.

ചിത്രം: ഗുരസേവാ സമിതിയുടെ ചികിത്സാ സഹായ വിതരണം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവ്വഹിക്കുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !