ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷന്റെ ഈ വർഷത്തെ ടൂർണമെന്റ് 2021 ഡിസംബർ 26 മുതൽ ജനുവരി 2 വരെ….

കരുനാഗപ്പള്ളി : ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷന്റെ ഈ വർഷത്തെ (41-മത്) ടൂർണമെന്റ് 2021 ഡിസംബർ 26 മുതൽ ജനുവരി 2 വരെ CFA ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

1976 ൽ രൂപീകൃതമായ കേരളത്തിലെതന്നെ പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ CFA യുടെ ഈ വർഷത്തെ മത്സരത്തിൽ വിജയികളെ കാത്തിരിക്കുന്നത് ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ ട്രോഫികളിൽ ഒന്നാണ്.

കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ നിന്നും ഒന്നാമതെത്തുന്ന ടീമിന് നൽകുന്ന ട്രോഫിക്ക് 4.10 അടി നീളവും റണ്ണേഴ്‌സ് അപ്പിന്റെ ട്രോഫിക്ക് 4.3 അടി നീളവുമാണ് ഉള്ളതെന്നും, 25000 രൂപ ചിലവിൽ കാസർകോട് നിന്നാണ് ഈ ട്രോഫി വരുത്തിയതെന്നും, 50000 രൂപയാണ് സമ്മാന തുകയായി നൽകുന്നതെന്നും സംഘാടകർ അറിയിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !