ഭക്തിയുടെ നിറവിൽ ശ്രീനാരായണ ഗുരു മഹാസമാധി ആഘോഷിച്ചു….

കരുനാഗപ്പള്ളി : വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു സമാധി ദിനാചരണം നടന്നു. ശിവഗിരിമഠം ഗുരുധർമ്മ പ്രചാരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 94 -ാമത് മഹാസമാധി ദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു .

ഗുരുധർമ്മ പ്രചരണസഭ ഹാളിൽകൂടിയ സമാധി സമ്മേളനം ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചരണസഭ മണ്ഡലം പ്രസിഡന്റ് സൗത്ത്ഇന്ത്യൻ വിനോദ് അദ്ധ്യക്ഷത വഹിച്ചു . ഉപവാസ യജ്ഞത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കോട്ടയിൽ രാജു നിർവ്വഹിച്ചു.

കേന്ദ്രസമിതിയംഗം റ്റി.കെ. സുധാകരൻ സമാധി സന്ദേശം നൽകി. മണ്ഡലം സെക്രട്ടറി ആർ ഹരീഷ്, നഗരസഭ കൗൺസിലർ പ്രസന്ന, മാതൃവേദി പ്രസിഡന്റ് ലേഖാ ബാബുചന്ദ്രൻ , സെക്രട്ടറി സുഭദാ ഗോപാലകൃ ഷ്ണൻ, വി.ചന്ദാക്ഷൻ, എം.കെ. വിജയഭാനു, സജീവ് സൗപർണിക, തയ്യിൽ തുളസി തുടങ്ങിയവർ സംസാരിച്ചു. സഭയുടെ നാൽപ്പതോളം യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഉപവാസം, പ്രാർത്ഥന, പ്രഭാഷണം, അന്നദാനം, അരി വിതരണം എന്നിവ നടന്നു.

അംബേദ്ക്കര്‍ സ്റ്റഡി സെന്റര്‍ കരുനാഗപ്പള്ളിയില്‍ ശ്രീനാരായണഗുരു മഹാസമാധി ദിനത്തില്‍ സംഘടിപ്പിച്ച മാനവ മൈത്രീസദസ്സ് ശാന്തിഗിരി ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു. സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ ബോബന്‍.ജി.നാഥ് അദ്ധ്യക്ഷത വഹിച്ചു. സി.ആര്‍. മഹേഷ് എം.എല്‍.എ., നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു തുടങ്ങിയവർ സംസാരിച്ചു. എസ്.എൻ.ഡി.പി. താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ യൂണിയൻ ഓഫീസിലും ഓച്ചിറ ശ്രീനാരായണ മഠത്തിലും ചടങ്ങുകൾ നടന്നു. സെക്രട്ടറി എ. സോമരാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എ. സുശീലൻ അധ്യക്ഷനായി.എസ് ശോഭനൻ, കെ.പി. രാജൻ, കെ.ജെ പ്രസേനൻ, സലിം കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം: ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ നടന്ന ശ്രീ നാരായണ ഗുരു സമാധി ദിനാചരണം ഡോ സുജിത് വിജയൻ പിള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !