നന്മ മരം ഗ്ലോബൽ ഫൌണ്ടേഷൻ സംസ്ഥാന സമ്മേളനവും അവാർഡ് ദാനവും കരുനാഗപ്പള്ളിയിൽ നടന്നു….

കരുനാഗപ്പള്ളി : നന്മ മരം ഗ്ലോബൽ ഫൌണ്ടേഷൻ സംസ്ഥാന സമ്മേളനവും അവാർഡ് ദാനവും കരുനാഗപ്പള്ളിയിൽ നടന്നു.
ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വൃക്ഷതൈ നട്ടുകൊണ്ട് ഉത്‌ഘാടനം ചെയ്തു. പ്രകൃതിയും മനുഷ്യനും കൈകോർത്തെങ്കിൽ മാത്രമേ വരും തലമുറയ്ക് ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കാൻ കഴിയുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

നന്മ മരം ഫൗണ്ടേഷൻ സ്ഥാപകൻ സൈജു ഖാലിദ് അധ്യക്ഷ്യത വഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ., നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, സംസ്ഥാന കോഓർഡിനേറ്റർ ഷാജഹാൻ രാജധാനി, ഡോ. മുംതാസ് യഹിയ, ജേക്കബ് എസ്‌, സക്കീർ ഒതളൂർ, സുൾഫിക്കർ അമ്പലകണ്ടി, രഞ്ജിത്കുമാർ, എ പി മുഹമ്മദ്,ബൈജു എം. ആനന്ദ്, സന്ധ്യാറാണി, മായാഭായി, ഹഫ്സത്,വനജ രഘുത്തമൻ , ജയറാണി, സമീർ സിദ്ധീഖി, വി.സി. ഫ്രാൻസിസ്, അബ്ദുൽ സലാം, അജയകുമാർ എന്നിവർ സംസാരിച്ചു.

ചിത്രം: നൻമ മരം ഫൗണ്ടേഷൻ സംസ്ഥാന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘോടനം ചെയ്യുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !