മത്സ്യതൊഴിലാളികൾക്ക് കട്ട മരങ്ങൾ വിതരണം ചെയ്തു….

കരുനാഗപ്പള്ളി : ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് 2019-20 സാമ്പത്തിക വർഷത്തിലെ പ്രോജക്ടിലൂൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്കു നൽകുന്ന കട്ടമരങ്ങളുടെ വിതരണ ഉദ്ഘാടനം നടന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപജീവന മാർഗ്ഗമായാണ് കട്ടമരം എന്ന തൊഴിലുപകരണം. 2017-18 മുതൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി വരുന്നത്.

18 പേർക്കാണ് കട്ടമരം വിതരണം ചെയ്തത്. നടപ്പു സാമ്പത്തിക വർഷവും ഈ പദ്ധതിയ്ക്കു വേണ്ടി തുക വകയിരുത്തിയിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്തധികൃതർ പറഞ്ഞു. വിതരണ ഉദ്ഘാടന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സുരേഷ് താനുവേലിൽ അദ്ധ്യക്ഷത വഹിച്ചു.

വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗീതാകുമാരീ, ടി. രാജീവ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷെർളി ശ്രീകുമാർ , ശ്രീലത, ഫിഷറീസ് ഓഫീസർ മേരി ദാസ്, ബി.ഡി.ഒ. സക്കീർ ഹുസൈൻ, രമ്യ തുടങ്ങിയവർ സംസാരിച്ചു.

ചിത്രം: ഓച്ചിറ ബ്ലോക്കിൽ കട്ടമരങ്ങളുടെ വിതരണം ബ്ലോക്ക് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രൻ നിർവ്വഹിക്കുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !