പ്രമുഖ ഗായകനും, സീരിയല്‍ നടനും, മുന്‍ പഞ്ചായത്ത് മെമ്പറുമായ അനില്‍മത്തായി സി.പി.ഐ.(എം) ലേക്ക്….

കരുനാഗപ്പള്ളി : പ്രമുഖ ഗായകനും, സീരിയല്‍ നടനും, മുന്‍ പഞ്ചായത്ത് മെമ്പറുമായ അനില്‍മത്തായി സി.പി.ഐ. എമ്മുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. സി.പി.ഐ.(എം) കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങില്‍ ഷാള്‍ അണിയിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. വസന്തന്‍ അനിലിനെ സ്വീകരിച്ചു.

പ്രശസ്ത ഗായകനും ജനപ്രിയ സീരിയലുകളിലൂടെ ശ്രദ്ധേയനായ അനിൽമത്തായി കോൺഗ്രസ് പ്രവർത്തകനും കോൺഗ്രസിൻ്റെ പഞ്ചായത്തംഗവുമായിരുന്നു. കൽക്കി, തീ തുടങ്ങിയ സിനിമകളിലും 15 ഓളം സീരിയലുകളാലും അഭിനയിച്ചിട്ടുണ്ട്. 2016-ൽ സംസ്ഥാന ടെലിവിഷൻ അവാർഡും പൊതു വിദ്യാഭ്യാസ ചലച്ചിത്ര അവാർഡും ലഭിച്ചിട്ടുണ്ട്. പതാക കൈമാറ്റ ചടങ്ങിൽ സിപി.ഐ.(എം) ഏരിയാ സെക്രട്ടറി പി.കെ.ബാലചന്ദ്രന്‍, ബി.സജീവൻ, ടി.രാജീവ്, വസന്താരമേശ്, കുറ്റിയിൽ സജീവ് ആർ.രണ്‍ജിത്, കെ.ആർ. സജീവ്, കായിക്കര ഹാഷിം,തോട്ടുകര ഹാഷിം എന്നിവര്‍ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !