കരുനാഗപ്പള്ളി: മത്സ്യത്തൊഴിലാളികളുടെ പെൺമക്കളുടെ വിവാഹത്തിന് ധനസഹായം നൽകുന്ന കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പദ്ധതി പ്രകാരം ചെറിയഴീക്കൽ ഫിഷറീസ് ഓഫീസിന്റെ പരിധിയിലുള്ള മത്സ്യത്തൊഴിലാളികൾക്ക് വിവാഹ ധനസഹായം നൽകി. ചെറിയഴീക്കൽ ഫിഷറീസ് ഓഫീസിൽ വച്ചു ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് ഫിഷറീസ് ഓഫീസർ ഷാജി ഷണ്മുഖന്റെ സാന്നിധ്യത്തിൽ ധനസഹായം വിതരണം ചെയ്തു.
Copyright © 2003-2024 karunagappally.com Developed by Sudheesh.R