ലാപ്ടോപ്പ് വിതരണം ചെയ്തു….

കരുനാഗപ്പള്ളി : തൊടിയൂർ പഞ്ചായത്തിൽ വിദ്യാർത്ഥികൾക്കായി ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട 15 വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനായാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. ലാപ്ടോപ്പുകളുടെ വിതരണോൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാമചന്ദ്രൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, ഗ്രാമപഞ്ചായത്തംഗങ്ങൾ, സെക്രട്ടറി ജി. രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ചിത്രം: തൊടിയൂർ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !