കരുനാഗപ്പള്ളി ചെറിയഴീക്കൽ കടൽ തീരത്ത് അടിഞ്ഞ മരുന്ന് കുപ്പികൾ ആശങ്കപരത്തി….

കരുനാഗപ്പള്ളി : കടലിൽ നിന്നും നൂറുകണക്കിന് മരുന്ന് കുപ്പികൾ കടയിലെ കടൽക്കരയിലേക്ക് അടിഞ്ഞു കയറിയ നിലയിൽ കണ്ടത് ആശങ്കപരത്തി. കരുനാഗപ്പള്ളി ചെറിയഴീക്കൽ കടൽത്തീരത്താണ് നൂറുകണക്കിന് മരുന്ന് കുപ്പികൾ തീരത്തേക്ക് കടലിൽനിന്നും തിരമാലകൾ അടിച്ച് കരയിലെത്തിച്ച നിലയിൽ കണ്ടെത്തിയത്. -റോവിടോർ- എന്ന പേരിലുള്ള വെറ്റിനറി മരുന്നിൻ്റെ കുപ്പികളാണ് വ്യാപകമായി തീരത്തടിഞ്ഞത്. കന്നുകുട്ടികൾക്ക് നൽകുന്ന ആൻ്റിബയോട്ടിക്ക് മരുന്നാണിത്.

കഴിഞ്ഞ ആറാം മാസം നിർമ്മിച്ചവയാണെന്നാണ് കുപ്പികളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കാലാവധി കഴിഞ്ഞവയല്ല ഇവ. ഉപയോഗിക്കാത്ത ഇത്രയധികം ബോട്ടിലുകൾ എങ്ങനെയാണ് കൂട്ടത്തോടെ കടൽ തീരത്ത് അടിഞ്ഞത് എന്നത് അവ്യക്തമാണ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !