കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഹയർ സെക്കൻ്ററി സ്കൂളിലെ പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച് സംസ്ഥാനത്ത് വിദ്യാലയങ്ങളിലേക്കും പൊതു സമൂഹത്തിലേക്കും വ്യാപിച്ചുകൊണ്ടിരികുന്ന അമ്മമരം നമ്മമരം എന്ന ഫലവൃക്ഷ വ്യാപന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയിൽ ഫലവൃക്ഷതൈ നട്ടു.
മന്ത്രി കുടുംബത്തോടൊപ്പമാണ് ഫലവൃക്ഷത്തെ നടുന്ന ചടങ്ങിൽ പങ്കെടുത്തത്. വീടുകളിൽ അമ്മമാരെ കൊണ്ട് ഫലവൃക്ഷങ്ങൾ നടുകയും അമ്മ നട്ട ഫലവൃക്ഷതൈ അമ്മയെ പോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന സന്ദേശം നൽകുന്നതാണ് അമ്മ മരം പദ്ധതി. കഴിഞ്ഞ ഒക്ടോബർ 2 ന് സ്കൂളിലെ പരിസ്ഥിതി ക്ലബ് ആരംഭിച്ച പദ്ധതി സംസ്ഥാനത്തെ മിക്ക ജില്ലകളിലെയും വിദ്യാലയങ്ങൾ എറ്റെടുത്തു നടപ്പാക്കി തുടങ്ങിയതായി സ്കൂൾ അധികൃതർ പറഞ്ഞു.തിരുവനന്തപുരം ജില്ലയിലെ പദ്ധതിയുടെ ആരംഭമാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്നത്.
വിവിധ ജില്ലകളിൽ മന്ത്രിമാർ, എം.പി. മാർ, എം.എൽ.എ. മാർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ പദ്ധതിയുടെ ഭാഗമാകുകയും അതതു ജില്ലകളിലെ സ്കൂളുകളിൽ കുട്ടികളുടെ വീടുകളിൽ പദ്ധതി നടപ്പാക്കി തുടങ്ങുകയും ചെയ്തു.കോവിഡ് പ്രോട്ടോക്കേൾ പാലിച്ചു കൊണ്ട് ആൾക്കൂട്ടം ഒഴിവാക്കിയാണ് വിശിഷ്ട വ്യക്തികളുടെ വസതികളിൽ ഫലവൃക്ഷത്തൈകൾ എത്തിച്ചാണ് ജില്ലാ താലൂക്ക്തല ഉദ്ഘാടനങ്ങൾ നടക്കുന്നത്. സ്ക്കൂൾ മനേജ്മെൻ്റ് കമ്മിറ്റി ചെയർമാൻ ബി എസ് രഞജിത് പദ്ധതി കോ-ഓർഡിനേറ്റർ സോപാനം ശ്രീകുമാർ എന്നിവർ നേത്യത്വം നൽകി.
ചിത്രം: കേരള വിദ്യാഭ്യാസ മന്ത്രി .വി ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയില്‍ ഭാര്യ
ആര്‍. പാര്‍വ്വതി ദേവി ഫലവൃക്ഷത്തൈ നടുന്നു.