പള്ളിക്കലാറിന്റെ തീരത്ത് മുളംതൈ നട്ട് രാജ്യാന്തര മുളദിനം ആചരിച്ചു….

കരുനാഗപ്പള്ളി : മണ്ണൊലിപ്പ് തടയുക,കായൽ തീരംഇടിയുന്നത് സംരക്ഷിക്കുക, അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കുറക്കുക എന്നീ ലക്ഷ്യവുമായി രാജ്യാന്തര മുള ദിനത്തോടനുബന്ധിച്ച് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ജോൺ എഫ് കെന്നടി മെമ്മോറിയൽ സ്കൂളിലെ സംസ്കൃതി പരിസ്ഥിതി ക്ലബ്ബ്‌ എന്നിവയുടെ ആഭിമുഖ്യത്തിൽ പള്ളിക്കലാറിന്റെ തീരത്ത് മുളം തൈകൾ വച്ചുപിടിപ്പിച്ചു. സി.ആർ.മഹേഷ്‌ എം. എൽ. എ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അധ്യക്ഷനായിരുന്നു.

സംസ്കൃതി കോ ഓർഡിനേറ്റർ സുധീർ ഗുരുകുലം മുളദിന സന്ദേശം നൽകി.കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ജില്ലാ ഉപസമിതി കൺവീനർ ബെറ്റ്സൺ വർഗ്ഗീസ്, സംസ്ഥാന സമിതി അംഗം അനിൽകിഴക്കടത്ത്, ഭാരവാഹികളായ ശബരീനാഥ്, മുഹമ്മദ്‌ സലിംഖാൻ, അഞ്ജനഅജി, അജിത്ത്, സംസ്കൃതി ക്ലബ്ബ് പ്രതിനിധി അലൻ പൂമുറ്റം എന്നിവർ നേതൃത്വം നൽകി.

ചിത്രം : കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര മുളദിനാചാരണം സി.ആർ.മഹേഷ്‌ എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !