നരേന്ദ്രേ മോദിയ്ക്ക് വിദ്വാൻ എ. ഇസ്ഹാക്കിന്റെ ഓർമ്മയ്ക്കായി പുസ്തകങ്ങൾ….

കരുനാഗപ്പള്ളി : ഭഗവദ്ഗീതയും മനുസ്മൃതിയും മലയാളത്തിലേക്ക് തർജ്ജിമ ചെയ്ത ലോകത്തിലെ തന്നെ ആദ്യത്തെ മുസ്ലിം പണ്ഡിതനെന്ന് എടുത്തു പറയാവുന്ന കരുനാഗപ്പള്ളി സ്വദേശി വിദ്വാൻ എ. ഇസ്ഹാക്ക് എന്ന മഹത് വ്യക്തിത്വത്തെ സിനിമാ താരവും, എം. പി. യുമായ സുരേഷ് ഗോപി ആദരിച്ചു.

വിദ്വാൻ എ. ഇസ്ഹാക്കിന്റെ മകനായ
മരുതൂർകുളങ്ങര വാഴയത്ത് വീട്ടിൽ ഷാജഹാൻ, തന്റെ പിതാവിന്റെ ഓർമ്മ നിലനിർത്തുവാനുള്ള നടപടികൾ ഉണ്ടാകണമെന്നുള്ള അപേക്ഷയും , പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നൽകാനായി വിദ്വാൻ എ. ഇസ്ഹാക്ക് തയ്യാറാക്കിയ ഭഗവദ്ഗീതയും മനുസ്മൃതിയുമായി എത്തിയപ്പോഴാണ് വൃക്ഷ തൈകൾ നൽകി അദ്ദേഹത്തെ ആദരിച്ചത്.

മതത്തിന്റെ വേലിക്കെട്ടിനപ്പുറം ഭാഷയുടേയും സാഹിത്യത്തിന്റേയും പുരോഗതിയും വളർച്ചയും ലക്ഷ്യമാക്കി പ്രവർത്തിച്ച വിദ്വാൻ എ. ഇസ്ഹാക്ക്, പ്രവാചക സന്ദേശങ്ങളുടെ അന്തഃസത്ത ഒന്നാണെന്ന് ബോധ്യപ്പെടുത്തുക എന്നതാണ് തന്റെ പരിഭാഷയുടെ ഉദ്ദേശമെന്നും, ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്ത ഏകമത സിദ്ധാന്തത്തിന്റെ പ്രചാരണത്തിനും മതമൈത്രിയ്ക്കും തന്റെ പരിഭാഷ സഹായമാകുമെന്നു പറഞ്ഞുകൊണ്ടാണ് തന്റെ പുസ്തകങ്ങൾ തയ്യാറാക്കിയിരുന്നത്.

ഭാരതീയ തത്വചിന്താപദ്ധതി സമഗ്രമായി അവതരിപ്പിക്കുന്ന ബ്രഹത് ഗ്രന്ഥമായ ഭഗവദ്ഗീത ലളിതമായ ഭാഷയിൽ മൂലകൃതിയുടെ ഭംഗി ചോരാതെ മലയാളത്തിലേക്ക് തർജ്ജമ ചെയ്തതാണ് ഇസഹാക്ക് സാഹിബിന്റെ മികവ്. കേന്ദ്ര, കേരള സർക്കാരിന്റെ ഫെലോഷിപ്പുകളും ധനസഹായവും കേരള സാഹിത്യ അക്കാഡമി പുരസ്കാരവും ഇദ്ദേഹത്തിന് വർഷങ്ങൾക്ക് മുമ്പ് ലഭിച്ചിട്ടുണ്ട്.

സംസ്കൃത സർവ്വകലാശാലകളിൽ ഉൾപ്പെടെ താരതമ്യ പഠനത്തിനോ വിവർത്തന സാഹിത്യ പഠനത്തിനോ ഉപയോഗിക്കാവുന്ന കൃതികളുമാണിവ. ഈ പണ്ഡിത ശ്രേഷ്ഠനെ പുതിയ തലമുറയ്ക്ക് പഠിക്കാൻ തക്കവണ്ണം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നുള്ള അപേക്ഷയും കേരള ഗവരണർക്ക് കുറച്ച് ദിവസം മുമ്പ് മകനായ ഷാജഹാൻ നൽകിയിരുന്നു.

കേരളം കണ്ടതിൽ വെച്ച് ഏറ്റവും മഹാനും സത്യസന്ധനും മതേതരനുമായ ഷിഹാബ് തങ്ങളുടെ പേര് നൽകിക്കൊണ്ട് വൃക്ഷ തൈ സൂക്ഷിക്കണമെന്ന് സുരേഷ് ഗോപി പ്രസംഗത്തിൽ പറഞ്ഞതു പോലെ തന്റെ വീട്ടിൽ സൂക്ഷിക്കുമെന്നും, സുരേഷ് ഗോപിയെ നേരിൽ കാണാൻ അവസരം നൽകിയ എല്ലാ മഹത് വ്യക്തികളോടും നന്ദി അറിയിക്കുന്നതായും മകനായ ഷാജഹാൻ പറഞ്ഞു.


വിദ്വാൻ എ. ഇസ്ഹാക്കിനെ കുറിച്ച് കൂടുതലറിയുവാൻ…..നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !