നന്മമരം സംസ്ഥാന സമ്മേളനവും, അവാർഡ്ദാനവും…. 20ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും….

കരുനാഗപ്പള്ളി : നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന സമ്മേളനവും അവാർഡ് ദാനവും തിങ്കളാഴ്ച കരുനാഗപ്പള്ളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2021 സെപ്റ്റംബർ 20ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.

തിങ്കളാഴ്ച വൈകിട്ട് 3.30ന് പുത്തൻതെരുവ് മെമ്മറീസിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ വിജയികൾക്ക് അവാർഡുകൾ സമ്മാനിക്കും. സി.ആർ. മഹേഷ് എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തും.

വൃക്ഷ വ്യാപന പരിസ്ഥിതി പ്രവർത്തന രംഗത്ത് കഴിഞ്ഞ 4 വർഷമായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് നന്മമരം. വനമിത്ര ഡോക്ടർ സൈജു ഖാലിദ് സ്ഥാപകനായ സംഘടന 365 ദിവസവും വൃക്ഷ വ്യാപനം എന്ന വിത്യസ്ഥമായ ഒരു സന്ദേശമാണ് പ്രചരിപ്പിച്ചു വരുന്നതെന്നും ഇതിനോടകം കേരളത്തിലും വിദേശ നാടുകളിലും നിന്നുമായി ആയിരക്കണക്കിനു പേർ ഇതിൽ പങ്കാളികളായിക്കഴിഞ്ഞതായും ഭാരവാഹികൾ പറഞ്ഞു.

മാനസിക ഉല്ലാസത്തിന് വൃക്ഷ വ്യാപനം എന്നതാണ് ഈ വർഷത്തെ മുദ്രവാക്യം. പരിസ്ഥിതി പ്രവർത്തന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നവരെ ജനറൽ വിഭാഗത്തിലും കുട്ടികളുടെ വിഭാഗത്തിലും സംസ്ഥാന പരിസ്ഥിതി അവാർഡ് നൽകി ചടങ്ങിൽ വച്ച് ആദരിക്കും. കുടാതെ പ്രതിഭോത്സവം, അഗ്നിച്ചിറക് എന്നീ ആദരവുകളും സംഘടന സംഘടിപ്പിച്ചു വരുന്നു.
വാർത്താ സമ്മേളനത്തിൽ ഡോ. സൈജു ഖാലിദ്, ഷാജഹാൻ രാജധാനി എന്നിവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !