സംഘടനാപ്രവർത്തനം നവീകരിക്കുമെന്ന് കൊല്ലം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പി.രാജേന്ദ്രപ്രസാദ്….

കരുനാഗപ്പള്ളി : ജനകീയ ആവശ്യങ്ങൾ മുൻ നിർത്തി സംഘടനാപ്രവർത്തനം നവീകരിക്കുമെന്നും ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ പര്യാപ്തരായ പ്രവർത്തകരെ സജ്ജമാക്കുമെന്നും കൊല്ലം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പി.രാജേന്ദ്രപ്രസാദ് അഭിപ്രായപ്പെട്ടു.

കരുനാഗപ്പള്ളിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എൻ.അജയകുമാർ അധ്യക്ഷത വഹിച്ചു.

കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷ് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, തൊടിയൂർ രാമചന്ദ്രൻ, ആർ.രാജശേഖരൻ, കെ.ജി.രവി, ബിന്ദു ജയൻ, എൽ.കെ.ശ്രീദേവി, ചിറ്റുമൂല നാസർ, ടി.തങ്കച്ചൻ, മുനമ്പത്ത് വഹാബ്, രമാ ഗോപാലകൃഷ്ണൻ,ഷിബു. എസ്. തൊടിയൂർ എന്നിവർ പ്രസംഗിച്ചു

കരുനാഗപ്പള്ളി എം.എൽ.എ, സി.ആർ.മഹേഷ്, ഡി.സി.സി പ്രസിഡൻറ് രാജേന്ദ്ര പ്രസാദ്, കാർഷിക കടാശ്വാസ കമ്മീഷൻ അംഗം കെ.ജി.രവി എന്നിവർക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഉപഹാരം നൽകി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ശിശുപാലൻ സ്വാഗതവും സുഭാഷ് ബോസ് നന്ദിയും പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !