കരുനാഗപ്പള്ളി ; സെപ്തംബര്‍ 27 ന് നടക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായി കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന് ഐക്യദാർഢ്യവുമായി കരുനാഗപ്പള്ളിയിൽ പന്തം കൊളുത്തി പ്രകടനം നടന്നു. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
കരുനാഗപ്പള്ളി ടൗണിൽ സി.ഐ.ടി.യു. ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.ആർ. വസന്തൻ, ചിറ്റുമൂലനാസർ, വി. ദിവാകരൻ, എ.അനിരുദ്ധൻ, ആർ.ഗോപി, നിസാർ, ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി. മറ്റു പഞ്ചായത്തുകളിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ നേതൃത്വം നൽകി.
ചിത്രം: 27 ലെ ഹർത്താലിന് പിന്തുണയുമായി സംയുക്ത ട്രേഡ് യൂണിയൻ കരുനാഗപ്പള്ളി ടൗണിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം.