പത്തു മാസത്തിനിടയിൽ 100 കേസ് തികച്ച് എക്സൈസ് പ്രിവന്റിവ്‌ ഓഫീസർ….

കരുനാഗപ്പള്ളി : എക്സൈസ് റേഞ്ച് ഓഫീസിലെപ്രിവന്റിവ്‌ ഓഫീസർ പി.എൽ. വിജിലാൽ ലോക്ക് ഡൗൺ കാലത്ത് കണ്ടെടുത്ത 100 കേസ് എന്ന റെക്കോർഡിന് പുറമേ ഈ കലണ്ടർ വർഷം 10 മാസത്തിനിടയിൽ 100 കേസ് കണ്ടെടുത്ത കേരളത്തിലെ ആദ്യത്തെ എക്സൈസ് പ്രിവന്റിവ്‌ ഓഫീസർ എന്ന ബഹുമതിയിലേക്ക് എത്തി.

10 മാസത്തിനിടയിൽ 3570 ലിറ്റർവാഷ്. 220 ലിറ്റർ സ്പെൻഡ് വാഷ്, 236 ലിറ്റർചാരായം, 222.700 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം,11.700 ലിറ്റർ അരിഷ്ടം എന്നിവ കണ്ടെടുത്തു. കൂടാതെ രണ്ട് കഞ്ചാവ് കേസുകൾ ഉൾപ്പെടെ നാലു വാഹനങ്ങളും പിടിച്ചെടുത്തു. ഈ കേസുകളിൽ 65 സെഷൻസ് കേസ് ആണുള്ളള്ളത്.

ചിത്രം: നേട്ടവുമായി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി.എൻ. വിജിലാൽ


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !