ക്ലാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയിൽ കൃഷിയിടത്തിലേക്ക് പദ്ധതി തുടങ്ങി….

കരുനാഗപ്പള്ളി : ക്ലാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയുടെയും ക്ലാപ്പന കൃഷിഭവന്റെയും സംയുക്‌ത സംരംഭമായ കൃഷിയിടത്തിലേക്ക് പദ്ധതിക്ക് തുടക്കമായി.
അക്ഷരപ്പുര ഗ്രന്ഥശാലയോട് ചേർന്ന പുരയിടത്തിൽ കരനെൽ കൃഷിക്കായി ഉമ ഇനത്തിൽപ്പെട്ട നെൽവിത്ത് വിതച്ച് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു.

വിവിധ ഇനത്തിൽപ്പെട്ട പച്ചക്കറിത്തൈകളും ഇതിനോടനുബന്ധിച്ച് നട്ടു. മുതിർന്ന കർഷക തൊഴിലാളികളായ ദിവാകരനെയും ബാബുവിനെയും രമേശനെയും ചടങ്ങിൽ ആദരിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി, ഓച്ചിറ ബ്ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ക്ളാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോഹനൻ എന്നിവരാണ് കർഷ ത്തൊഴിലാളികളെ ആദരിച്ചത്.

ക്ലാപ്പന കൃഷി ഓഫീസർ ആർ.മീര, അസിസ്റ്റൻ്റ് കൃഷി ഓഫീസർ ഷൂജാഖാൻ, ഗ്രന്ഥശാലാ സെക്രട്ടറി എൽ.കെ.ദാസൻ, ഗോകില ഗോപൻ, എസ്.വിനിത, എൽ നവശാന്ത്, എൽ.പവിത്രൻ, എസ്.ബോബി, ബി.കൃഷ്ണപ്രിയ, അംബികാഹരി, തങ്കൻ തുടങ്ങിയവർ സംസാരിച്ചു.

ചിത്രം: ക്ലാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയിൽ കൃഷിയിടത്തിലേക്ക് പദ്ധതി നെൽവിത്ത് വിതച്ച് ഉദ്ഘാടനം ചെയ്യുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !