കരുനാഗപ്പള്ളിക്ക് പ്രത്യേക പാക്കേജ് വേണമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രനോട് സി.ആർ. മഹേഷ് എം.എൽ.എ. ആവശ്യപ്പെട്ടു…..

കരുനാഗപ്പള്ളി: ഔഷധ-ഫല വൃക്ഷതോട്ട നിർമ്മാണത്തിന് കരുനാഗപ്പള്ളിക്ക് പ്രത്യേക പാക്കേജ് വേണമെന്നും വനം വകുപ്പിന്റെ നേതൃത്വത്തിൽ ഒരു സ്പെഷ്യൽ നഴ്സറി ആരംഭിക്കണമെന്നും സി.ആർ. മഹേഷ് എം.എൽ.എ. വനംമന്ത്രി എ.കെ.ശശീന്ദ്രൻ കൊല്ലം ജില്ലാ കളക്ടറുടെ ചേമ്പറിൽ വിളിച്ചുചേർത്ത ജില്ലയിലെ എം.എൽ.എ. മാരുടെ യോഗത്തിൽ ആവശ്യപ്പെട്ടു.

കരുനാഗപ്പള്ളിയിലെ കാവും കുളവും സംരക്ഷിക്കുവാൻ കൂടുതൽ തുക അനുവദിക്കണമെന്നും, കൂടുതൽ കർഷകരെ അതിൽ ഉൾപ്പെടുത്തണമെന്നും, തീര പ്രദേശങ്ങളിൽ കാറ്റാടി മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിനാവശ്യമായ തുക അനുവദിക്കണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു.

കാർഷിക സംസ്കാരത്തിന് പേരുകേട്ട ഓണാട്ടുകരയുടെ പൈതൃകം സംരക്ഷിക്കുന്നതിനും അമൂല്യ വൃക്ഷങ്ങളുടെയും ഔഷധസസ്യങ്ങളുടെയും പ്രാധാന്യം വർദ്ധിപ്പിക്കുന്നതിനും ഇവ സമൃദ്ധമായി വളരുന്നതിന് കൊല്ലം ജില്ലയുടെ വടക്ക് പടിഞ്ഞാറൻ പ്രദേശമായ കരുനാഗപ്പള്ളിയിൽ അനുയോജ്യമായ കാലാവസ്ഥയാണുള്ളതെന്നും എം.എൽ.എ. യോഗത്തിൽ പറഞ്ഞു.

വനമന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ കൂടിയ യോഗത്തി സി.ആർ. മഹേഷ്‌ എം.എൽ.എ, പി.സുപാൽ എം.എൽ.എ, ജില്ലാ കളക്ടർ,എ.ഡി.എം, ഡെപ്യൂട്ടി കളക്ടർ, ആർ.ഡി.ഒ., പി.സി.എഫ്. എന്നിവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !