ഹയർ സെക്കന്ററി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗവ.മോഡൽഹയർ സെക്കന്ററി സ്കൂളിൽ പുതിയതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു.ഹയർ സെക്കന്ററി വിഭാഗത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച 75 ലക്ഷം രൂപ ഉപയോഗിച്ചു നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ആർ രാമചന്ദ്രൻ എം എൽ എ നിർവ്വഹിച്ചു.നഗരസഭാ ചെയർപേഴ്സൺ എം ശോഭന അധ്യക്ഷയായി. പ്രിൻസിപ്പൽ സി എസ് ശോഭ സ്വാഗതം പറഞ്ഞു.നഗരസഭാ വൈസ് ചെയർമാൻ ആർ രവീന്ദ്രൻപിള്ള മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം മഞ്ജു അവാർഡുകൾ വിതരണം ചെയ്തു.സംസ്ഥാനത്തെ മികച്ച എസ് പി സി കോ-ഓർഡിനേറ്ററായി തെരെഞ്ഞെടുത്ത അദ്ധ്യാപിക ശ്രീലതയെ ചടങ്ങിൽ ആദരിച്ചു.വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി.നഗരസഭാ കൗൺസിലർമാരായ എസ് ശക്തികുമാർ ,ഷംസുദ്ദീൻ, എച്ച് എം സി ചെയർമാൻ എം കെ അഷ്റഫ്, ഹെഡ്മിസ്ട്രസ് ജെ കാരറ്റ്, വിഎച്ച്എസ് സി പ്രിൻസിപ്പാൾ എസ് സജി, സോപാനം ശ്രീകുമാർ, സാലികുമാർ, പി എസ് സജികുമാർ എന്നിവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !