പുള്ളിമാൻ നഗർ റസിഡന്റ്സ് അസോസിയേന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും അവാർഡ് വിതരണവും സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : പുള്ളിമാൻ നഗർ റസിഡന്റ്സ് അസോസിയേന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും അവാർഡ് വിതരണവും സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ, പഠനോപകരണ വിതരണം, ചികിത്സാ ധനസഹായ വിതരണം, സൗജന്യ രക്ത നിർണ്ണയ ക്യാമ്പ് ,പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കൽ എന്നിവ നടന്നു.ആർ രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി.നഗരസഭാ കൗൺസിലർ ബി എം നസിം പഠനോപകരണ വിതരണവും ഡോ രുഗ്മിണി ചികിത്സാ സഹായ വിതരണവും നിർവ്വഹിച്ചു. ഡോ രാജൻ, സാദത്ത് ലബ്ബ, നാസർ ആറ്റുപുറം, കെ ശോഭനൻ, ഉത്തരക്കുട്ടൻ എന്നിവർ സംസാരിച്ചു. സി സോമരാജൻ അധ്യക്ഷനായി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !