കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിൽ ലോക സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനാചരണം സംഘടിപ്പിച്ച‍ു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിൽ ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനാചരണം സംഘടിപ്പിച്ച‍ു. പരിപാടിയുടെ ഭാഗമായി ഫ്രീ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ഫെസ്റ്റ്, ഫ്രീ സോഫ്റ്റ്‍വെയര്‍ എന്ത്? എന്തിന് ?, സൈബർ ക്രൈം നാം അറിഞ്ഞിരിക്കേണ്ടത് എന്നീ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസ്സ‍ുകള്‍, കുട്ടികള്‍ തയ്യാറാക്കിയ ഡോക് മെന്ററി പ്രദര്‍ശനം, ലിറ്റില്‍ കൈറ്റ്സ് ജ‍ൂനിയര്‍ ബാച്ച് ഉദ്ഘാടനം തുടങ്ങിയ പരിപാടികൾ നടന്നു.
ഒന്നു മുതൽ പന്ത്രാണ്ടാം ക്ലാസ്സുവരെയുള്ള കുട്ടികളുടെ പഠന ആവശ്യത്തിനായി കേരള ഇൻഫ്രാസ്‍ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യ‍ുക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ ഫ്രീ സോഫ്റ്റ് വെയറിന്റെ ഏറ്റവും പുതിയ പതിപ്പ് ഉബണ്ടു (18.4) കുട്ടികള്‍ക്കും പൊതുജനങ്ങള്ക്കും അവരുടെ കമ്പ്യൂട്ടറുകളില്‍ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കി. സൗജന്യ ഫ്രീ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് കൈറ്റ് ജില്ലാ മാസ്റ്റര്‍ ട്രെയിനര്‍ എസ് പ്രമോദ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ എസ് ഐ ടി സി ഗോപീകൃഷ്ണന്‍ ആര്‍, ലിറ്റില്‍ കൈറ്റ്യസ് മാസ്റ്റര്‍മാരായ ജി മോഹനന്‍, ലക്ഷ്മി ജി ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് ഫ്രീ സോഫ്റ്റ് വെയർ എന്ത് എന്തിന് എന്ന വിഷയത്തിൽ കൈറ്റ് ജില്ലാ മാസ്റ്റര്‍ ട്രെയിനര്‍ എസ് പ്രമോദ് ക്ലാസ്സ് നയിച്ചു.
സ്‍ക‍ൂള്‍ ലിറ്റില്‍ കൈറ്റ്സ് യ‍ൂണിറ്റിലേക്കുള്ള എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ എന്‍ സി ശ്രീകുമാര്‍ നിര്‍വ്വഹിച്ചു.
ദിനാചരണത്തോട് അനുബന്ധിച്ച് സ്കൂളിന് ഹൈടെക് പദ്ധതിയിൽ ഉൾപ്പെടുത്തി കൈറ്റ് നൽകിയ ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ ആദ്യപ്രദർശനവും നടന്നു. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സ്ക‍ൂള്‍ ഹെഡ്മിസ്ട്രസ്സ് എല്‍ ലീലാമണി നിര്‍വ്വഹിച്ചു.
സസൈബർ ക്രൈം നാം അറിഞ്ഞിരിക്കേണ്ടത് എന്ന വിഷയത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടന്ന ബോധവത്കരണ ക്ലാസിന് സ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ മഹിമ, ലക്ഷ്‍മിനാരായണ്‍ എന്നിവര്‍നേതൃത്വം നൽകി പി ടി എ പ്രസിഡന്റ് കോട്ടയില്‍ രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‍ക‍ൂള്‍ ഭരണ സമിതി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോന്‍ പരിപാടികൾ ഉദ്ഘാടനം ചെയ്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !