കരുനാഗപ്പള്ളി : കുലശേഖരപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റേയും ജില്ലാ ബ്ലഡ് ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .സ്കൂൾ പ്രിൻസിപ്പാൾ ബി ഷീല രക്ത ദാനസന്ദേശത്തിൽ നൽകി. പിടിഎ പ്രസിഡൻറ് ജി രഘു, എസ് എം സി ചെയർമാൻ പ്രസന്നൻ, വൈസ് പ്രസിഡണ്ട് ചന്ദ്രബാബു, പിടിഎ അംഗങ്ങളായ സലിം സേട്ട്, സജീവൻ, അനീഷ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അൻസാർ, അധ്യാപകരായ ഷാജിമോൻ , രാജേഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Copyright © 2003-2024 karunagappally.com Developed by Sudheesh.R