ഓച്ചിറ ബ്ലോക്ക് പരിധിയിലെ…. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ…. ഓഫ് കാമ്പസ് പരിശീലനത്തിന് തുടക്കമായി….

കരുനാഗപ്പള്ളി : ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ ഓച്ചിറ ബ്ലോക്ക് പരിധിയിലെ മേറ്റുമാർക്കായി കൊട്ടാരക്കര കില ഇറ്റിസി നേതൃത്വത്തിൽ നടത്തുന്ന ഓഫ് കാമ്പസ് പരിശീലനത്തിന് തുടക്കമായി. കില ഇറ്റിസി നടത്തുന്ന
മാറിയ തൊഴിലുറപ്പും മാറേണ്ട ജോലികളും എന്ന പരിശീലന പരമ്പരയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവിമോഹൻ പരിശീലനം ഉദ്ഘാടനം ചെയ്തു. കില ഇറ്റിസി പ്രിൻസിപ്പലായ ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണർ ജി കൃഷ്ണകുമാർ പരിപാടി വിശദീകരിച്ചു. ബിഡിഒ ആർ അജയകുമാർ, ഇറ്റിസി ഫാക്കൽറ്റി അംഗങ്ങളായ എസ് രമേശൻ നായർ , ജി മുരളീധരൻപിള്ള, ജോ. ബിഡിഒ എൻ എ നാസർ, സി ശശിധരൻപിള്ള എന്നിവർ സംസാരിച്ചു.
മേറ്റുമാരുടെ ചുമതലകൾ, തൊഴിലുറപ്പു പദ്ധതിയിലെ മാറ്റങ്ങൾ, ഫീൽഡ് തല പ്രശ്നങ്ങൾ, പരിഹാരങ്ങൾ, സംശയങ്ങൾക്ക് മറുപടി, മഴക്കെടുതി പുനർനിർമ്മിതിയിൽ ഓച്ചിറ ബ്ലോക്കു പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് ഏറ്റെടുക്കാൻ കഴിയുന്ന പ്രവൃത്തികൾ തുടങ്ങിയവ പരിശീലനത്തിൽ വിശദീകരിച്ചു. ഓച്ചിറ ,ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത 110 – ഓളം മേറ്റുമാർ പരിശീലനത്തിൽ പങ്കെടുത്തു. ബുധനാഴ്ച തഴവ , തൊടിയൂർ, ആലപ്പാട് പഞ്ചായത്തുകളിലെ മേറ്റുമാർക്ക് പരിശീലനം നൽകും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !