കരുനാഗപ്പള്ളിയിലെ കുട്ടിപ്പോലീസ് സംഘത്തെ ആദരിച്ചു….

കരുനാഗപ്പള്ളി : കെആർഡി എയുടെ നേതൃത്വത്തിലുള്ള എന്റെ വായനശാലയുടേയും സ്നേഹസേനയുടേയും ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ മികച്ച സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിനുള്ള ബഹുമതികരസ്ഥമാക്കിയ കരുനാഗപ്പള്ളി ഗവ: ഹയർസെക്കന്ററി സ്കൂളിനെ അഭിനന്ദിച്ചു. ചടങ്ങ് കരുനാഗപ്പള്ളി എ സി പി വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.വിജയം കൈവരിക്കുന്നവരെ അഭിനന്ദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മടിയുള്ളവരായും എന്നാൽ ചെറിയ ന്യൂനതകൾ പർവ്വതീകരിച്ച് പ്രചരിപ്പിക്കുന്നതിന് ഒട്ടും മടിയില്ലാത്തവരായും മലയാളി മാറിയിരിയ്ക്കുകയാണ് എന്ന് കരുനാഗപ്പള്ളി എസിപി വിദ്യാധരൻ പറഞ്ഞു. ചടങ്ങിൽ വച്ച് പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മലപ്പുറം മമ്പാട് സ്വദേശി നിസാറിനായി എന്റെ വായനശാലയുടേയും സ്നേഹ സേനയുടേയും നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന സ്നേഹ കൂടാരത്തിനായി സൂബി കൊതിയൻസ്, പോച്ചയിൽ നാസർ എന്നിവർ നൽകിയ സാമ്പത്തിക സഹായം കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ ഏറ്റുവാങ്ങി.പരിപാടിയിൽ കെആർഡി എ പ്രസിഡന്റ് അഡ്വ എം ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ഡോ അനിൽ മുഹമ്മദ് ആമുഖ പ്രഭാഷണം നടത്തി.കരുനാഗപ്പള്ളി സിഐ മുഹമ്മദ് ഷാഫി, എഎസ്ഐ ഉത്തരകുട്ടൻ, ശ്രീലത ടീച്ചർ എന്നിവരെ കരുനാഗപ്പള്ളി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ആദരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !