കരുനാഗപ്പള്ളിയിൽ യുവതിയുടെ കാല് പ്ലാറ്റ്ഫോമിനും ട്രയിനിനുമിടയിൽപ്പെട്ട് ഗുരുതര പരുക്ക്….

കരുനാഗപ്പള്ളി : ട്രയിനിൽ നിന്നും ഇറങ്ങുന്നതിനിടെ യുവതിയുടെ കാല് പ്ലാറ്റ്ഫോമിനും ട്രയിനിനുമിടയിൽപ്പെട്ട് ഗുരുതര പരുക്ക്. ഇന്ന് വൈകിട്ടോടെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ബാംഗ്ലൂർ – കൊച്ചുവേളി എക്സ്പ്രസിലെ യാത്രക്കാരി ചെറിയഴീക്കൽ, മനുഭവനത്തിൽ (കുന്നിൽ) പ്രീജ (37) ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ കാൽ ചതഞ്ഞരഞ്ഞു. റെയിൽവേ ജീവനക്കാരിയായ പ്രീജ കൊച്ചുവേളിയിൽ നിന്നും ജോലി കഴിഞ്ഞു മടങ്ങും വഴി കരുനാഗപ്പള്ളി സ്റ്റേഷനിൽ ട്രയിൻ വേഗത കുറയ്ക്കുന്നതിനിടെ ഇറങ്ങാൻ ശ്രമിക്കുമ്പോൾ വലതുകാൽ പ്ലാറ്റ്ഫോമിനും ട്രയിനിനുമിടയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച യുവതിയെ പ്രാഥമിക ചികിത്സ നൽകി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. മനു വാണ് ഭർത്താവ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !