പൊതു തിരഞ്ഞെടുപ്പ് മാതൃകയിൽ കോയിവിള അയ്യൻകോയിക്കൽ ഗവ.ഹയർസെക്കൻഡറി സ്ക്കൂളിൽ….

കരുനാഗപ്പള്ളി: പൊതു തിരഞ്ഞെടുപ്പ് മാതൃകയിൽ തേവലക്കര കോയിവിള അയ്യൻകോയിക്കൽ ഗവ.ഹയർസെക്കൻഡറി സ്ക്കൂളിൽ – സ്ക്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു.

വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ മൊബൈൽ ഫോൺ ബാലറ്റ് യൂണിറ്റായും ലാപ്ടോപ് കൺട്രോൾ യൂണിറ്റായും ഉപയോഗിച്ചു. വോട്ടെടുപ്പിനു 16 ബൂത്തുകൾ സജ്ജീകരിച്ചിരുന്നു. പേര് വിളിച്ചതും, ഒപ്പിടുവിച്ചതും, കൈവിരലിൽ മഷി പുരട്ടിയതും പോളിങ് ഓഫിസർമാരായ വിദ്യാർഥികളാണ്. 1600 ൽ അധികം കുട്ടികൾ വോട്ട് രേഖപ്പെടുത്തി. വിദ്യാർഥികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സാങ്കേതികമായ സഹായം ലഭ്യമാക്കി.

സുരക്ഷാ ചുമതല എസ്പിസി കെഡറ്റുകൾക്കായിരുന്നു. അധ്യാപകൻ ബിജു റിട്ടേണിങ് ഓഫിസറും ക്ലാസ് ടീച്ചേഴ്സ് പ്രിസൈഡിങ് ഓഫിസർമാരുമായി. ഡിജിറ്റൽ തിരഞ്ഞെടുപ്പിനു പ്രഥമാധ്യാപിക പ്രസന്നകുമാരി, അധ്യാപകൻ അഭിഷേക് എന്നിവർ നേതൃത്വം നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !