മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ ആഘോഷങ്ങൾക്കായി അമൃതപുരി ഒരുങ്ങി….

കരുനാഗപ്പള്ളി ∙ മാതാ അമൃതാനന്ദമയിയുടെ 66–ാം പിറന്നാൾ ആഘോഷങ്ങൾക്കായി അമൃതപുരി ഒരുങ്ങി. വള്ളിക്കാവിലെ അമൃത വിശ്വവിദ്യാപീഠം ക്യാംപസ് ഗ്രൗണ്ടിൽ തയാറാകുന്ന കൂറ്റൻ പന്തലിലാണ് ചടങ്ങുകൾ. 26 നു വൈകിട്ട് മാതാ അമൃതാനന്ദമയി വേദിയിലെത്തും. 27 നാണ് അമൃത വർഷം – 66 എന്ന പേരിലുള്ള പിറന്നാൾ ആഘോഷം.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെയുള്ള കേന്ദ്ര മന്ത്രിമാർ എത്തുന്നതിനാൽ വൻ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രണ്ടു ലക്ഷത്തിലധികം പേർക്ക് ഇരിക്കാൻ കഴിയുന്ന തരത്തിൽ ആയിരം അടി നീളവും 500 അടി വീതിയുമുള്ള പന്തലാണ് നിർമിച്ചിരിക്കുന്നത്.


കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ്, കേന്ദ്രമാനവവിഭവശേഷി വികസന വകുപ്പ് മന്ത്രി രമേഷ് പൊഖിയാൽ, കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ, കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി അശ്വിനികുമാർ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,, മന്ത്രിമാരായ മേഴ്സിക്കുട്ടിഅമ്മ, കടകംപള്ളി സുരേന്ദ്രൻ, ജി.സുധാകരൻ എന്നിവർ അടക്കം എം.പിമാരായ ടി.എൻ.പ്രതാപൻ, ആരിഫ്, കെ.സുധാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ.രാഘവൻ, സുരേഷ്ഗോപി, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, എസ്.എൻ.ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എം.എൽ.എമാരായ ഒ.രാജഗോപാൽ, ആർ.രാമചന്ദ്രൻ, പി.സി ജോർജ്, തിരുവഞ്ചുർ രാധാകൃഷ്ണൻ, വി.ജയൻപിള്ള, നൗഷാദ്, കേരള യുണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.മാധവൻപിള്ള എന്നിവരും ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്,


അമ്മയുടെ ജന്മദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി വിദേശത്തു നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഭക്തർ എത്തിത്തുടങ്ങി. ഇവർക്ക് അമൃതപുരിയിലും അമൃത വിശ്വവിദ്യാപീഠത്തിലും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാവർക്കും എല്ലാ സമയത്തും ഭക്ഷണം എത്തിക്കുന്നതിനുള്ള വൻ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഭക്ഷണം തയാറാക്കുന്നതും ഭക്ഷണം വിതരണം ചെയ്യുന്നതും അമ്മയുടെ ഭക്തരും ആശ്രമവാസികളും അമൃത എൻജിനീയറിങ് കോളജ് വിദ്യാർഥികളും ചേർന്നാണ്.


ലക്ഷങ്ങൾ എത്തിക്കൊണ്ടിരിക്കുന്ന ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമായി നടത്താനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുണ്ട്.എല്ലാ ഭാഗത്തും ഒരു പോലെ എല്ലാ സമയങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ നൂറു കണക്കിന് വൊളന്റിയേഴ്സ് സജീവമായി ഉണ്ട്.


സിറ്റി പൊലീസ് കമ്മിഷണർ പി.കെ.മധുവിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങൾ . സിആർപിഎഫിന്റെ ശക്തമായ സാന്നിധ്യവും മേൽനോട്ടവും ഉണ്ട്. സമ്മേളന നഗറിന്റെയും അമൃതപുരിയുടെയും എല്ലാ ഭാഗങ്ങളും സിസിടിവി ക്യാമറകളുമായി ബന്ധിപ്പിച്ച് പൊലീസിന്റെ ശക്തമായ നിരീക്ഷണവും നടക്കും. സമ്മേളന സ്ഥലത്തേക്ക് എത്തുന്ന എല്ലാവരെയും മെറ്റൽ ഡിക്റ്ററ്റർ വച്ചുള്ള പരിശോധനയിലൂടെ മാത്രമേ കടത്തി വിടുകയുള്ളു. എല്ലാ ഭാഗത്തും പൊലീസ് പട്രോളിങും മഫ്ടി പൊലീസിന്റെ നിരീക്ഷണവും ഉണ്ടാകും.


ജന്മദിനം പ്രമാണിച്ച് ഗ്രാമീണ മേഖലയിലെ സുസ്ഥിര വികസനത്തിന് പ്രയോജനപ്പെടുന്ന ഗവേഷണം നടത്തുന്ന നൂറു പേർക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപ വരെ സ്കോളർഷിപ്പ് നൽകുമെന്ന് ആശ്രമം അധികൃതർ അറിയിച്ചു. ഏതു രാജ്യത്തുള്ളവർക്കും ഇ ഫോർ ലൈഫ് എന്ന സ്കോളർഷിപ്പിന് അർഹതയുണ്ട്.ഇതിനായി അമൃത സ്കൂൾ ഓഫ് സസ്റ്റെയിനബിൾ ഡെവലപ്മെന്റ് എന്ന സ്ഥാപനം തുടങ്ങും ഇതിലൂടെ നിസ്സഹായരും നിരാലംബരും അനുകമ്പ അർഹിക്കുന്നവരുമായ പാവപ്പെട്ടവരെ കണ്ടെത്തി ഉപകാരപ്രദമായ പദ്ധതികൾ ആവിഷ്കരിക്കുകയാണ് ലക്ഷ്യം,,

40 സി.ആർ, പി.എഫ് ഭരൻമാരുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം കൈമാറും.

ഈ വർഷം ഉണ്ടായ കേരളത്തിലെ പ്രളയത്തിൽ കുടുബാംഗങ്ങളെ നഷ്ടപ്പെട്ട 120 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൻകും.

കേരളത്തിന് വേണ്ടി സാങ്കേതിക വിദ്യാസഹായ കേന്ദ്രം ആരംഭിക്കും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പുമായി യോജിച്ച് അമൃതപുരി കാമ്പസിൽ ടെക്നോളജി എനേബിളിംഗ് സെന്ററിന് ചടങ്ങിൽ തുടക്കം കുറിക്കും.

ബിരുദാനന്തര ബിരുദം നേടുവാൻ അർഹതയുള്ള പാവപ്പെട്ട വിദ്യാർത്ഥികൾക്ക് നൂറ് സ്കോളർഷിപ്പുകൾ നൽകും.

2018 ലെ അമൃത കീർത്തി പുരസ്കാരം കെ.ബി. ശ്രീദേവിക്കും 2019ലെ പുരസ്കാരം വട്ടപ്പറമ്പിൽ ഗോപിനാഥപിള്ളയ്‌ക്കും സമ്മാനിക്കും ഒരു ലക്ഷത്തി ഇരുപത്തി മുവായിരത്തി നാനൂറ്റി അമ്പത്താറു രൂപയും സാക്ഷ്യപത്രവും ആർട്ടിസ്റ്റ് നമ്പൂതിരി രൂപപ്പെടുത്തിയ ശില്പവും അടങ്ങിയതാണ് പുരസ്കാരം.

ഏതു ഭാഷ സംസാരിക്കുന്നവരായാലും അവർ ആവശ്യപ്പെട്ടാൽ സഹായം എത്തിക്കാൻ എല്ലാ ഭാഷകളും സംസാരിക്കുന്ന വൊളന്റിയേഴ്സ് സജീവമായുണ്ട്. അമൃത വിശ്വവിദ്യാപീഠം എൻജിനീയറിങ് കോളജിന്റെയും , ആയുർവേദ കോളജിന്റെയും ഗ്രൗണ്ടുകൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പാർക്കിങ്ങിനു സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പൊലീസ് ഗതാഗത ക്രമീകരണങ്ങളും നടത്തും. അമൃത പുരിയിലേക്കുള്ള റോഡുകളെല്ലാം അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാര യോഗ്യമാക്കിയിട്ടുണ്ട്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !