നഗരസഭയിൽ സെക്കൻ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ തുറന്നു…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ (എസ്.എൽ.ടി.സി) പ്രവർത്തനമാരംഭിച്ചു. ഗവ.ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ ആരംഭിച്ച സെൻ്റർ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്ഥിരം സമിതി അധ്യക്ഷരായ ഡോ. പി. മീന, എം. ശോഭന, എൽ. ശ്രീലത, ഇന്ദുലേഖ, പടിപ്പുര ലത്തീഫ്, പ്രതിപക്ഷ പാർലമെൻ്ററി പാർട്ടി ലീഡർ എം. അൻസർ, സതീഷ് തേവനത്ത്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.തോമസ് അൽഫോൻസ്, ഡോ.ബൈജു, മുനിസിപ്പൽ എ.ഇ.സിയാദ്, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ബി കാറ്റഗറിയിലുള്ള കോവിഡ് രോഗികൾക്കാണ് ഇവിടെ ചികിത്സാ സൗകര്യം ലഭ്യമാക്കുക. സെൻ്ററിൽ നൂറു കിടക്കകൾ ആണ് സജ്ജീകരിച്ചിട്ടുള്ളത്. 20 ഓക്സിജൻ കിടക്കകളും തയ്യാറാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻ്ററിലേക്ക് നഗരസഭയുടെ നേതൃത്വത്തിൽ മൂന്ന് ഡോക്ടർമാരെയും 24 ജീവനക്കാരെയും താൽക്കാലികമായി നിയമിച്ചിട്ടുമുണ്ട്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !