കോവിഡ് രോഗികൾക്ക് സഹായവുമായി സേവാഭാരതി പ്രവർത്തകർ….

കരുനാഗപ്പള്ളി : കോവിഡ് ബാധിച്ചവരെ സഹായിക്കുന്നതിൽ സജീവമായി കരുനാഗപ്പള്ളി – ആലുംകടവ് മേഖലയിലെ സേവാഭാരതി പ്രവർത്തകർ. ആലുംകടവ് ജംഗ്ഷനിൽ പുതിയതായി ആരംഭിച്ച കോവിഡ് ഹെൽപ്പ് ഡെസ്ക്ക് കേന്ദ്രീകരിച്ചാണ് പ്രവർത്തനം.


കോവിഡ് പോസിറ്റീവ് ആയ വീടുകളിൽ കഴിയുന്നവർക്കും, കോറന്റൈനിൽ കഴിയുന്നവർക്കും ആവശ്യമായ അരി, പച്ചക്കറികൾ, മറ്റ് അവശ്യ ഭക്ഷ്യ വസ്തുക്കൾ, മരുന്നുകൾ തുടങ്ങിയവ വീടുകളിൽ എത്തിക്കുക, രോഗികളെ ഹോസ്പിറ്റലിൽ പോകുന്നതിനു സഹായിക്കുക, കോവിഡ് നെഗറ്റീവ് ആയ വീടുകൾ അണു നശീകരണം ചെയ്യുക, സൗജന്യ മാസ്ക്ക് വിതരണം തുടങ്ങി നിരവധി സഹായങ്ങളുമായാണ് സേവാഭാരതി പ്രവർത്തകർ രംഗത്തുളളത്.

കഴിഞ്ഞ ദിവസം കോവിസ്‌ പോസിറ്റാവായി
ഒരു വീട്ടിലേക്ക് ഗ്യാസ് എത്തിക്കുവാൻ എല്ലാവരും മടിച്ചപ്പോൾ പി.പി.കിറ്റ് ഇട്ട് കൊണ്ട് ആ വീട്ടിൽ എത്തി അടുക്കളയിൽ ചെന്ന് ഗ്യാസ് കണക്ട് ചെയ്തു കൊടുത്തപ്പോൾ ലഭിച്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാനെന്ന് പ്രവർത്തകർ പറയുകയുണ്ടായി. ആലുംകടവ് ഏരിയയിൽ ഉള്ളവർ ഏത് സഹായത്തിനും ഏത് സമയത്തും സേവാഭാരതിയെ വിളിക്കാവുന്നതാണെന്നും പ്രവർത്തകർ അറിയിച്ചു.

ഹെൽപ്പ് ഡെസ്ക്ക് നമ്പർ : 8086791330
ദയാൽ : 9048342746
മനു : 9048870003
ഹരിലാൽ : 9497763520
ദേവാനന്ദ് : 6238562314
രാജേഷ് : 8547654246


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !