കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവം….

കരുനാഗപ്പള്ളി : താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി കരുനാഗപ്പള്ളി സി. പി. ആശാൻ ഗ്രന്ഥശാല ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചങ്ങൻകുളങ്ങര, ഐക്യകേരള ഗ്രന്ഥശാല രണ്ടാം സ്ഥാനം നേടി. കൂടുതൽ വിജയം നേടിയ കുട്ടികളെ പങ്കെടുപ്പിച്ച് കരുനാഗപ്പള്ളി മുനിസിപ്പൽ നേതൃസമിതി ഒന്നാം സ്ഥാനവും ഓച്ചിറ പഞ്ചായത്ത് നേതൃസമിതി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 12 പഞ്ചായത്ത് ബാലോത്സവങ്ങളിൽ വ്യക്തിഗത ഇനത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളും ഗ്രൂപ്പ് ഇനത്തിൽ ഒന്നാം സ്ഥാനവും നേടിയ 400 ൽ പരം പ്രതിഭകളാണ് താലൂക്ക് സർഗോത്സവത്തിൽ പങ്കെടുത്തത്.



കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ആർ രാമചന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ പി ബി ശിവൻ അധ്യക്ഷനായി. സെക്രട്ടറി വി വിജയകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് പി ചന്ദ്രശേഖരപിള്ള, താലൂക്ക് വൈസ് പ്രസിഡന്റ് മണപ്പള്ളി ഉണ്ണികൃഷ്ണൻ, പി ജഗനാഥൻ, ജി രവീന്ദ്രൻ, എ പ്രദീപ്, എം സുരേഷ് കുമാർ, എ സജീവ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ എക്സിക്യൂട്ടീവ് അംഗം പ്ലാവേലിൽ എസ് രാമകൃഷ്ണപിള്ള നിർവ്വഹിച്ചു. മണപ്പള്ളി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !