കരുനാഗപ്പള്ളിയ്ക്ക് അഭിമാനമായി ആര്യാ റാഫി…. അഭിനന്ദനങ്ങൾ….

കരുനാഗപ്പള്ളി : ജുഡീഷ്യൽ മുനിസിഫ് മജിസ്ട്രേറ്റായി സെലക്ഷൻ ലഭിച്ച കരുനാഗപ്പള്ളി തുറയിൽക്കുന്ന് സ്വദേശിനി ആര്യാ റാഫിയെ സി.ആർ. മഹേഷ് എം.എ. വീട്ടിലെത്തി ആദരിച്ചു. മുനിസിപ്പാലിറ്റി കൗൺസിലർ സിംലാൽ അനുമോദന ചടങ്ങിന് നേതൃത്വം നൽകി.

കരുനാഗപ്പള്ളി തുറയിൽകുന്ന് വഞ്ചിപ്പുരയ്ക്കൽ വീട്ടിൽ റാഫി പ്രഭാകരന്റെയും ജലജാ റാഫിയുടെയും മകളാണ്. സഹോദരി രവീണ മനു പ്രസാദ്. ഹൈക്കോടതിയിലെ ജീവനക്കാരിയായിരുന്ന അമ്മയുടെ പ്രചോദനങ്ങളും, ചെറുപ്പം മുതലേയുള്ള തന്റെ ആഗ്രഹങ്ങളുമാണ് ഈ കൊച്ചു മിടുക്കിയെ മജിസ്ട്രേറ്റ് വലിയ സ്വപ്നത്തിലേക്ക് എത്തിച്ചത്. ആലുവ കേരള ജുഡീഷ്യൽ അക്കാഡമിയിലാണ് ആദ്യ ട്രയിനിംഗ്. അഭിനന്ദനങ്ങൾ.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !