വീട്ടിലെത്തി ആദരിച്ചു…. ഭഗവത് ഗീതയും മനുസ്മൃതിയും മലയാളത്തിലേക്ക് തർജ്ജിമ ചെയ്ത ലോകത്തിലെ തന്നെ ആദ്യത്തെ….

കരുനാഗപ്പള്ളി : ഭഗവത് ഗീതയും മനുസ്മൃതിയും മലയാളത്തിലേക്ക് തർജ്ജിമ ചെയ്ത ലോകത്തിലെ തന്നെ ആദ്യത്തെ മുസ്ലിം പുരോഹിതനുമായിരുന്ന കരുനാഗപ്പള്ളി സ്വദേശി വിദ്വാൻ എ. വാഴയത്ത് ഇസ്ഹാക്കിന്റെ പ്രവർത്തനങ്ങൾ ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്നതിന് ശ്രമിക്കുന്ന മകൻ ഷാജഹാനെ ബി.ജെ.പി. ദക്ഷിണ മേഖല സെക്രട്ടറി വി.എസ്. ജിതിൻ ദേവ് വീട്ടിലെത്തി ആദരിച്ചു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ചരിത്രത്തിൽ സ്ഥാനം നേടിയ ഒരു പണ്ഡിത നമ്മുടെ നാട്ടിൽ ഉണ്ടായതിൽ നമുക്കഭിമാനിക്കാമെന്നും, അദ്ദേഹത്തെ ഇന്ത്യ മുഴുവൻ ആദരിക്കേണ്ടതാണെന്നും അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കുമെന്നും ജിതിൻ ദേവ് അഭിപ്രായപ്പെട്ടു. അതുപോലെ കരുനാഗപ്പള്ളിയിൽ വിദ്വാൻ വാഴയത്ത് ഇസ്ഹാക്കിന്റെ ഒരു സ്മാരകം നിർമ്മിക്കുന്നതിനിയായുള്ള ശ്രമങ്ങൾ ആരംഭിച്ചതായും, ഇതിനായി രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും ഒരുമിച്ചുള്ള സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായും ചടങ്ങിൽ പറഞ്ഞു.

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി കൗൺസിലർമായ സതീഷ് തേവാനത്ത് , ശ്രീഹരി സി., ശാലിനി കെ. രാജീവൻ , ബി.ജെ.പി. കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !