കരുനാഗപ്പള്ളി വവ്വാക്കാവ് ഗവ. എൽ.പി. സ്കൂൾ കെട്ടിട നിർമ്മാണോദ്ഘാടനം….

കരുനാഗപ്പള്ളി : വവ്വാക്കാവ് ഗവ. എൽ.പി.എ സിനായി നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നു. ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ്. കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. ശ്രീദേവി, പഞ്ചായത്ത് അംഗം അലാവുദ്ദീൻ, എസ്.എം.സി ചെയർമാൻ സതീഷ് കുമാർ, ഹെഡ്മിസ്ട്രസ് അനീസ, ഓമനക്കുട്ടൻ, മഹേശ്വരി തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !