കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ ചിത്രപ്രദർശനവും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : വർണ്ണം ചിത്രരേഖാ സ്കൂൾ ഓഫ് ആർട്സിന്റെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി ചിത്രപ്രദർശനവും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ സംഘടിപ്പിച്ച പരിപാടിയിൽ 65 കുട്ടികൾ വരച്ച 685 ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. മൂവായിരത്തോളം പേർ പ്രദർശനം കണ്ടു.തുടർന്ന് ചേർന്ന സാംസ്കാരിക സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ.എൻ. പുഷ്പാംഗദൻ അധ്യക്ഷനായി. നീലികുളം ബിജു സ്വാഗതം പറഞ്ഞു. അനിവർണ്ണം റിപ്പോർട്ട് അവതരിപ്പിച്ചു. കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ, സി.ആർ. മഹേഷ്, അഞ്ജുറാണി, ബിനോയ്കുഞ്ഞുമോൻ, സാജൻ, ശ്രീകുമാർ വിജയൻ തുടങ്ങിയവർ സംസാരിച്ചു. ചലച്ചിത്ര താരം സാജൻ സൂര്യ സമ്മാനങ്ങൾ വിതരണം ചെയ്തു. വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !