കേരളാ ട്രോഫി ഫുട്ബോൾ മേളക്ക് കരുനാഗപ്പള്ളി തഴവയിൽ തുടക്കമായി….

കരുനാഗപ്പള്ളി : കഴിഞ്ഞ 35 വർഷക്കാലമായി നാട്ടിലെ കായിക പ്രേമികളുടെ നേതൃത്വത്തിൽ നടന്നുവരുന്ന കേരളാ ട്രോഫി അഖില കേരളാ ഫുട്ബോൾ ടൂർണ്ണമെന്റിന് തുടക്കമായി.

വർഷങ്ങൾക്ക് മുമ്പ് ഒരു പന്തുകളിക്കാരനായി എത്തി, ഫുട്ബോൾ കളിച്ച അതേ ടൂർണ്ണമെന്റിൽ ഉദ്ഘാടനകനായി എം.എൽ.എ. കോവൂർ കുഞ്ഞുമോൻ എത്തിയത് ഉദ്ഘാടനവേള ശ്രേദ്ധേയമാക്കി. വർഷങ്ങൾക്ക് മുമ്പ് അപ്പൂസ് സ്പ്പോർട്ടിംഗ് ക്ലബ്ബിനു വേണ്ടിയാണ് കുഞ്ഞുമോൻ കളിക്കാരനായെത്തിയത്. തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഗ്രൗണ്ടിൽ നടന്ന മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ എം.എൽ.എ. പഴയ ഓർമ്മകൾ ഇപ്പോഴത്തെ സംഘാടകരുമായി പങ്കുവച്ചു.

അന്തരിച്ച രാഷ്ട്രീയ നേതാവായിരുന്ന മമ്മൂട്ടിയായിരുന്നു അന്ന് ക്ലബ്ബിന്റെ രക്ഷാധികാരിയും മുഖ്യ സംഘാടകനും. മൂന്നു പതിറ്റാണ്ടിലേറെക്കാലമായി ഈ ഫുട്ബോൾ മേള വിജയകരമായി സംഘടിപ്പിച്ചു വരുന്നു. ഉദ്ഘാടന യോഗത്തിൽ ക്ലബ്ബ് ഭാരവാഹികളായ കെ ലീലാകൃഷ്ണൻ, എം.സി. വിജയകുമാർ, എം. അൻവർഷാ, ഷാനു കെ. സലാം, വിൻസന്റ് തങ്കച്ചൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആർ.അനുപമ, സോജി വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന മത്സരം 26 ന് സമാപിക്കും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !