ഗതാഗതം നിരോധിച്ചു…. പുതിയകാവ് – ചക്കുവള്ളി റോഡിൽ എ.വി.എച്ച്.എസിനും, അമ്പലമുക്കിനും മധ്യേയുള്ള….

കരുനാഗപ്പള്ളി : പുതിയകാവ് – ചക്കുവള്ളി റോഡിൽ എ.വി.എച്ച്.എസിനും, അമ്പലമുക്കിനും മധ്യേയുള്ള കലുങ്കിന്റെ പുനർനിർമ്മാണം ആരംഭിച്ചതിനാൽ ഇതു വഴി ഉള്ള ഗതാഗതം പൂർണ്ണമായി 2 മാസത്തേക്ക് നിരോധിച്ചിരിക്കുന്നു.

ഇതു വഴി ചക്കുവള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എ.വി.എച്ച്.എസിൽ നിന്നും വടക്കോട്ട് തിരിഞ്ഞ് മുല്ലശ്ശേരിമുക്ക് കറുത്തേരിമുക്ക് വഴി അമ്പലമുക്കിൽ എത്തേണ്ടതും, തിരിച്ച് പുതിയകാവിലേക്കുള്ള വാഹനങ്ങൾ കുറ്റിപ്പുറം കിഴക്കേ ജംങ്ങ്ഷനിൽ നിന്നും തെക്കോട്ട് തിരിഞ്ഞ് പ്ലാവിള ചന്ത – ആശാൻമുക്ക് വഴി എ.വി.എച്ച്.എസിൽ എത്തി യാത്ര തുടരേണ്ടതുമാണെന്ന് ദേശീയപാതാ വിഭാഗം എ.ഇ. അറിയിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !