കരുനാഗപ്പള്ളി കുലശേഖരപുരത്ത് വയോജനങ്ങൾക്കായി കട്ടിലുകൾ വിതരണം ചെയ്തു….

കരുനാഗപ്പള്ളി : കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, വയോജനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോട് നടപ്പിലാക്കുന്ന പദ്ധതിയായ -വയോജനങ്ങൾക്ക് കട്ടിൽ- എന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്നു. പദ്ധതിക്കായിവാങ്ങിയ, കട്ടിൽ വിതരണം കുലശേഖരപുരം ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീലേഖ കൃഷ്ണകുമാർ അധ്യക്ഷയായി, വൈസ് പ്രസിഡണ്ട് ഡി. രാജൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ സുലഭരാമദാസ് , എച്ച്.എ. സലാം, രാധാകൃഷ്ണൻ, സീമ ചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി മനോജ്, അസിസ്റ്റന്റ് സെക്രട്ടറി റുബീന എന്നിവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !